പാറ്റ്ന: അമ്മയെയും ഭാര്യയെയും മൂന്ന് പെൺമക്കളെയും കൊലചെയ്ത് ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. ബിഹാറിലെ ഹവേലി ഖരക്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ഗുരുതര പരിക്കോടെ ചികിത്സയിലാണ്.
വാച്ച് കട നടത്തുകയായിരുന്ന ഗൃഹനാഥന്‍റെ കൈയിൽ നിന്നും കടയുടെ ഉടമസ്ഥത സംബന്ധിച്ച പ്രധാനപ്പെട്ട രേഖ നഷ്ടമായിരുന്നു. തുടർന്ന് ഇയാൾ ഏറെ നാളായി മാനസിക പ്രയാസത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയേയും അമ്മയേയും മൂന്ന് പെൺമക്കളെയും ഇയാൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.