Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പാർ...

സാമ്പാർ ഇഷ്​ടപ്പെട്ടില്ല; അമ്മയെയും സഹോദരിയേയും യുവാവ്​ വെടിവച്ചുകൊന്നു

text_fields
bookmark_border
സാമ്പാർ ഇഷ്​ടപ്പെട്ടില്ല; അമ്മയെയും സഹോദരിയേയും യുവാവ്​ വെടിവച്ചുകൊന്നു
cancel

ബംഗളൂരു: സാമ്പാർ രുചികരമായി പാചകം ചെയ്​തില്ലെന്ന്​ പറഞ്ഞുണ്ടായ വഴക്കിനെ തുടർന്ന്​ യുവാവ്​ അമ്മയെയും സഹോദരിയെയും വെടിവെച്ചുകൊന്നു. ഉത്തര കർണാടക ജില്ലയിലെ കൊഡാഗൊഡുവിൽ ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട്​ മഞ്ജുനാഥ് ഹസ്‌ലർ എന്ന 24കാരനെ പൊലീസ് അറസ്റ്റു ചെയ്തു. മഞ്ജുനാഥിന്‍റെ അമ്മ പാർവതി നാരായണ ഹസ്‍‌ലർ (42), സഹോദരി രമ്യ നാരായണ ഹസ്‌ലർ(19) എന്നിവരാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ചയായിരുന്നു സംഭവം. വ്യാഴാഴ്ച മഞ്​ജുനാഥ്​ അറസ്റ്റിലായി. സംഭവത്തെ കുറിച്ച്​ പൊലീസ്​ പറയുന്നത്​ ഇങ്ങനെ- മദ്യത്തിന് അടിമയായ മഞ്ജുനാഥ് അമ്മയുണ്ടാക്കിയ സാമ്പാർ രുചികരമല്ലെന്നു പറഞ്ഞ് വഴക്കിടുകയായിരുന്നു. മാത്രമല്ല, അമ്മ ലോൺ എടുത്ത് സഹോദരിക്ക് മൊബൈൽ ഫോൺ വാങ്ങി കൊടുക്കുന്നതിനെയും മഞ്ജുനാഥ് എതിർത്തു. തർക്കത്തിനിടെ 'എന്‍റെ മകൾക്ക് ഫോൺ വാങ്ങി നൽകരുതെന്ന് പറയാൻ നീ ആരുമല്ല' എന്ന്​ അമ്മ പറഞ്ഞത്​ മഞ്ജുനാഥിനെ ചൊടിപ്പിച്ചു. പ്രകോപിതനായ മഞ്ജുനാഥ് വീട്ടിലിരുന്ന നാടൻ തോക്കടുത്ത് അമ്മയെ വെടിവെക്കുകയായിരുന്നു. പിന്നാലെ സഹോദരിയെയും വെടിവെച്ചു. അച്​ഛൻ തിരികെ വീട്ടിലെത്തിയപ്പോളാണ്​ സംഭവം അറിയുന്നത്​. തുടർന്ന്​ അച്​ഛൻ മഞ്​ജുനാഥിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Man kills mother, sister for ‘not cooking tasty sambar’
Next Story