Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹം കഴിക്കാൻ...

വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ കൊലപ്പെടുത്തി ഫ്ലാറ്റിന്‍റെ ഭിത്തികൾക്കിടയിൽ ഒളിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

text_fields
bookmark_border
Accident Death
cancel

മുംബൈ: കാമുകിയെ കൊലപ്പെടുത്തി ഫ്ലാറ്റിന്‍റെ ഭിത്തികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച 30കാരൻ അറസ്​റ്റിൽ. മഹാരാഷ്​ട്രയിൽ പാൽഗഡ്​ ജില്ലയിലാണ്​ സംഭവം.

കഴിഞ്ഞ അഞ്ചുവർഷമായി 30 കാരൻ 32 കാരിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ യുവാവ്​ യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ഒക്​​േടാബർ 21 നാണ്​ ഇരുവരും തമ്മിൽ അവസാനമായി കണ്ടത്​. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിന്‍റെ ഭിത്തികൾക്കിടയിൽ ഒളിപ്പിക്കുകയായിരുന്നു. യുവതിയെ കാണാതായതോടെ വീട്ടുകാർ യുവാവിന്‍റെ അടുത്തെത്തി തിരക്കിയിരുന്നു. എന്നാൽ ഗുജറാത്തിലെ വാപിയിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു ​യുവാവിന്‍റെ മറുപടി.

മാസങ്ങൾ കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്താതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ്​ നടത്തിയ പരിശോധനയിൽ യുവതിയുടെ അസ്​ഥികൂടം ഫ്ലാറ്റിൽ നിന്ന്​ കണ്ടെടുത്തു. 32 കാരനെതിരെ കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തി പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

Show Full Article
TAGS:Murder Death 
News Summary - Man kills girlfriend hides body in walls of flat as she urges him to marry her
Next Story