Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ യുവാവ്​...

ഹരിയാനയിൽ യുവാവ്​ കാമുകിയെയും മക്കളെയും തലവെട്ടി കുഴിച്ചുമൂടി

text_fields
bookmark_border
ഹരിയാനയിൽ യുവാവ്​ കാമുകിയെയും മക്കളെയും തലവെട്ടി കുഴിച്ചുമൂടി
cancel

ചണ്ഡിഗഢ്​: ഹരിയാനയിലെ ഭിവാനി ജില്ലയിൽ കാമുകിയെയും രണ്ട്​ പെൺമക്കളെയും കൊന്ന്​ തലവേർപ്പെടുത്തി കുഴിച്ചിട ്ടയാൾ അറസ്​റ്റിൽ. ഖാരക്​ ഗ്രാമത്തിലെ രാജേഷ്​ എന്നയാളാണ്​ പിടിയിലായത്​. അസം സ്വദേശിയായ മുപ്പതുകാരിയേയും ഇവരു ടെ 12 വയസും മൂന്നുവയസും പ്രായമുള്ള പെൺകുഞ്ഞുങ്ങളെയുമാണ്​ രാജേഷ്​ കൊലപ്പെടുത്തിയത്​.

യുവതിയെയും പെൺകുട്ടികളെയും തലയറുത്ത്​ കൊന്ന ശേഷം ശരീരം വെട്ടിനുറുക്കി ​വലിയ ഡ്രമ്മിലിടുകയും തല കുഴിച്ചു മൂടുകയുമായിരുന്നു. സുഹൃത്തുക്കളായ മഖൻ ലാൽ, പൂനം എന്ന ഫൗജി എന്നിവരുടെ സഹാത്തോടെയാണ്​ ഇയാൾ ഇൗ ക്രൂരകൃത്യം നടത്തിയത്​.

വിവാഹബന്ധം വേർപെടുത്തിയ യുവതിക്കൊപ്പമാണ്​ വർഷങ്ങളായി രാജേഷ്​ താമസിച്ചിരുന്നത്​. ഇവരുടെ മൂന്നുവയസായ കുഞ്ഞി​​​െൻറ പിതാവും ഇയാളായിരുന്നു. കുട്ടികളെ വളർത്താനുള്ള ചെലവിന്​ പണം നൽകണമെന്ന്​ യുവതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേചൊല്ലി ഇയാൾ യുവതിയെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്​തു. ഇവരെ ഒഴിവാക്കാൻ രാജേഷ്​ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ്​ ഇയാൾ കൊലപാതകം ആസൂത്രണം ചെയ്​തത്​.

കൊലക്ക്​ ശേഷം ഒളിവിലായ ഇയാളെ പൊലീസ്​ പിന്തുടർന്ന്​ പിടികൂടുകയായിരുന്നു. മറ്റ്​ രണ്ട്​ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaCrime News
News Summary - Man kills girlfriend, her 2 children; hides heads, bodies separately in Haryana- India news
Next Story