Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിട്ടയർമെൻറ്​...

റിട്ടയർമെൻറ്​ ഫണ്ടി​െൻറ പങ്ക്​ നൽകിയില്ല; മകൻ പിതാവിനെ അടിച്ചുകൊന്നു

text_fields
bookmark_border
റിട്ടയർമെൻറ്​ ഫണ്ടി​െൻറ പങ്ക്​ നൽകിയില്ല; മകൻ പിതാവിനെ അടിച്ചുകൊന്നു
cancel

തെലങ്കാന: റിട്ടയർമ​​െൻറ്​ ഫണ്ടി​​​െൻറ പങ്ക്​ നൽകാത്തതിൽ പ്രതിഷേധിച്ച്​ മകൻ പിതാവിനെ ഇരുമ്പു വടികൊണ്ട്​ അടിച്ചുകൊന്നു. ജല വകുപ്പിൽ ജോലി ചെയ്തിരുന്ന കൃഷ്​ണ എന്നയാളെയാണ്​ മകൻ വകവരുത്തിയത്​. 2017 ജൂണിൽ ജോലിയിൽ നിന്നും വിരമിച്ച അദ്ദേഹത്തി​​​െൻറ കയ്യിൽ​ റിട്ടയർമ​​െൻറ്​ ഫണ്ടായി ആറ്​ ലക്ഷം രൂപയുണ്ടായിരുന്നു.

22 കാരനായ മകൻ തരുൺ ഇൗ പണം വീതം വെച്ച്​ തരാനാവശ്യ​പ്പെട്ടിരുന്നു. കൂടാതെ കൃഷ്​ണയുടെ പേരിലുള്ള വസ്​തു വിറ്റതി​​​െൻറ പത്ത്​ ലക്ഷം രൂപയും കയ്യിലുണ്ടായിരുന്നു. രണ്ട്​ ലക്ഷം കയ്യിൽ വെച്ച്​ ബാക്കി പണം കൃഷ്​ണ മക്കൾക്ക്​ വീതം വെച്ച്​ നൽകി. എന്നാൽ മാസങ്ങൾക്ക്​ ശേഷം ബാക്കി തുകയും ആവശ്യപ്പെട്ട്​ തരുൺ പ്രശ്​നമുണ്ടാക്കുകയായിരുന്നു.

പണം നൽകാൻ വിസമ്മതിച്ചതോടെ വടികൊണ്ട് പിതാവ്​​ ക്രൂരമായി ആക്രമിക്കുകയും അദ്ദേഹം​ ബോധരഹിതനാവുകയും ചെയ്​തു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന്​ കീഴടങ്ങുകയായിരുന്നു. പിതാവി​നെ ആക്രമിച്ച്​ പണം കൈക്കലാക്കാൻ രണ്ട്​ പെൺമക്കളാണ്​ തരുണിനെ ഉപദേശിച്ചതെന്ന്​ പൊലീസ്​ അറിയിച്ചു. സെക്ഷൻ 302 പ്രകാരം കൊലക്കുറ്റത്തിന്​ മൂന്ന്​ മക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaBeaten To Deathman killed father
News Summary - Man kills father for not giving share from retirement funds-india news
Next Story