Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബീഫ്​ തർക്കം: ട്രെയിൻ...

ബീഫ്​ തർക്കം: ട്രെയിൻ യാത്രക്കാരനെ സഹയാത്രികർ കുത്തിക്കൊന്നു

text_fields
bookmark_border
ബീഫ്​ തർക്കം: ട്രെയിൻ യാത്രക്കാരനെ സഹയാത്രികർ കുത്തിക്കൊന്നു
cancel

ന്യുഡൽഹി: ബീഫ്​ സംബന്ധിച്ച തർക്കം മൂലം ട്രെയിൻ യാത്രക്കാരനെ സഹയാത്രികർ കുത്തി​െക്കാന്നു. ഹരിയാന ബല്ലഭ്​ഗട്ട്​ സ്വദേശി ജുനൈദാണ്​ മരിച്ചത്​. സഹോദരൻമാരായ ഹാഷിമിനും ഷക്കീറിനും സംഭവത്തിൽ പരിക്കേറ്റു. ഡൽഹിയിൽ നിന്ന്​ ഹരിയാനയിലെ ബല്ലഭ്​ഗട്ടിലേക്കുള്ള ​യാത്രക്കിടെ ഒാഖ്​ലയിൽ വെച്ചായിരുന്നു ​ സംഭവം. 

ഇൗദിനോടന​ുബന്ധിച്ച്​​ ഡൽഹിയിൽ നിന്ന്​  ഷോപ്പിങ്ങ്​ കഴിഞ്ഞ്​ മടങ്ങുകയായിരുന്നു മൂന്നു സഹോദരരും. ഗാസിയാബാദ്​^ഡൽഹി^മഥുര ​െട്രയിനിലാണ്​ ഇവർ കയറിയത്​. ഒാഖ്​​ല സ്​റ്റേഷനിൽ ​െവച്ച്​ പുതുതായി കയറിയ യാത്രക്കാരും ഇവരും തമ്മിൽ സീറ്റിനെ ചൊല്ലി​ തർക്കമുണ്ടായി. പിന്നീടാണ്​ അവരുമായി ബീഫിനെ കുറിച്ച്​ തർക്കമുണ്ടായത്​. തുടർന്ന്​ ചിലർ കത്തി​െയടുത്ത്​ കുത്തുകയായിരുന്നുവെന്ന്​​ പൊലീസ്​ പറയുന്നു​. 

പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയി​െലത്തി​െച്ചങ്കിലും ഒരാൾ മരിച്ചു​.  എന്നാൽ സർക്കാറും റെയിൽ​േവയും ഇക്കാര്യം നിഷേധിച്ചു.  ബീഫ്​ സംബന്ധിച്ച തർക്കമല്ല, സീറ്റ്​ തർക്കമാണ്​ കൊലപാതകത്തിനിടയാക്കിയതെന്ന്​ ​റെയിൽവേ പറഞ്ഞു. 

ജു​ൈനദി​​​െൻറ പോസ്​റ്റ്​മോർട്ടം ഹരിയാനയിലെ പൽവാലയിലെ ആശുപത്രിയിൽ നടന്നു. രണ്ടു സഹോദരൻമാർ ഗുരുതരാവസ്​ഥയിലാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beeftrainstabbedkilled a man
News Summary - Man killed on train for ‘carrying beef’, railway cops say fight over seats
Next Story