Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടകയിൽ യുവാവിനെ വെട്ടിക്കൊന്നു; നിരോധനാജ്ഞ
text_fieldsbookmark_border
മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു. കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.
തന്റെ കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ജലീലിന് വെട്ടേറ്റത്. ജൂലൈയിൽ ഇത്തരത്തിൽ മുഹമ്മദ് ഫൈസൽ എന്ന യുവാവും ഇവിടെ കൊല്ലപ്പെട്ടിരുന്നു.
യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എ.ജെ. ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു.
അനിഷ്ട സംഭവങ്ങൾ തടയാൻ പൊലീസ് ഇന്ന് രാവിലെ ആറു മുതൽ 48 മണിക്കൂർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Next Story

