കുടുംബകോടതിയിൽ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
text_fieldsശിവകുമാർ, ചൈത്ര
മംഗളൂരു: ഹാസനിലെ ഹൊലെയിൽ യുവാവ് ഭാര്യയെ കുടുംബകോടതിയിൽ കഴുത്തറുത്ത് കൊന്നു. നരസിപുരയിലെ ശിവകുമാർ (32) ആണ് താനുമായി അകന്നു കഴിയുന്ന ഭാര്യ ചൈത്രയെ (28) വകവരുത്തിയത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
കോടതിയിൽ മണിക്കൂർ നീണ്ട കൗൺസലിങ്ങിന് ശേഷം ജഡ്ജി അടുത്ത സിറ്റിങ്ങിനുള്ള തിയതി നൽകിയതിനെത്തുടർന്ന് ഇരുവരും പിരിഞ്ഞതായിരുന്നു. ശുചിമുറി ഭാഗത്തേക്ക് പോയ യുവതിയെ പിന്തുടർന്ന ശിവകുമാർ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്ന് ഹാസൻ ജില്ല പൊലീസ് സൂപ്രണ്ട് ആർ. ശ്രീനിവാസ് ഗൗഢ പറഞ്ഞു.
കോടതി ജീവനക്കാരും പൊലീസും ചേർന്ന് യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴുത്തിലെ രണ്ടു ധമനികളും അറ്റുപോയതായി ഡോക്ടർമാർ പറഞ്ഞു.
ശിവകുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇയാൾക്കെതിരെ ഗാർഹിക പീഡനക്കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരായ വേളയിൽ കത്തി കൈവശംവെക്കാൻ സാധിച്ചുവെന്നത് പൊലീസിനും കോടതിക്കും തലവേദനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

