Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരുവുനായ്​ക്കളെ...

തെരുവുനായ്​ക്കളെ കല്ലെറിയുന്നത്​ ചോദ്യം ചെയ്​തയാളെ അടിച്ചുകൊന്നു

text_fields
bookmark_border
crime
cancel

കൊൽക്കത്ത: തെരുവുനായ്​ക്കൾക്ക്​ നേരെ കല്ലെറിയുന്നത്​ തടയാൻ ശ്രമിച്ച മൃഗസ്​നേഹിയെ രണ്ട്​ യുവാക്കൾ അടിച്ചുകൊന്നു. വ്യാഴാഴ്ച പശ്ചിമ ബംഗാളിലെ നോർത്ത്​ 24 പർഗാനസ്​ ജില്ലയിലെ ജഗദ്ദൽ പ്രദേശത്താണ്​ ദാരുണ സംഭവം.

കാർ ഡ്രൈവറായ ചന്ദ്രആചാര്യയാണ്​ മരിച്ചത്​. മുഹമ്മദ്​ മുസ്​തഖീം, മുഹമ്മദ്​ ആരിഫ്​ എന്നിവരാണ്​ പ്രതികൾ. ഇരുവരുടെയും പ്രവർത്തി ചോദ്യം ചെയ്​ത ചന്ദ്രആചാര്യയുടെ നെഞ്ചത്ത്​ പ്രതികൾ ഇടിക്കുകയായിരുന്നു. ബോധരഹിതനായ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃഗസ്​നേഹിയായ ചന്ദ്രആചാര്യ സ്​ഥിരമായി തെരുവ്​ നായ്​ക്കൾക്ക്​ ഭക്ഷണം നൽകാറുണ്ടായിരുന്നുവെന്ന്​ അയൽവാസികൾ സാക്ഷ്യപ്പെടുത്തി. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogswest bengalMurder Cases
News Summary - man killed for objecting to duo pelting stones at dogs in west bengal
Next Story