മുംബൈ: വൃത്തിയില്ലാത്ത ടിഷ്യൂ പേപ്പറിനെച്ചൊല്ലിയുള്ള നിസ്സാര കലഹം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിെൻറ ജീവനെടുത്തു. തർക്കം മൂർച്ഛിച്ചപ്പോൾ ഉപഭോക്താവിനെ ഹോട്ടലിലെ വെയ്റ്റർ ഓടുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. താനെയിൽ മുലുന്ദിലെ തട്ടുകടയിലാണ് ദാരുണ സംഭവം.
നവ്നാഥ് പാവ്നെ എന്ന 29കാരെനയാണ് വെയ്റ്റർ െകാലപ്പെടുത്തിയത്. സംഭവത്തിൽ തട്ടുകടയിലെ ജീവനക്കാരായ രാംലാൽ ഗുപ്ത, ദിലീപ് ഭാരതി, ഫിറോസ് മുഹമ്മദ് ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
'ചെറിയ തർക്കത്തിൽനിന്നാണ് കൊലപാതകത്തിലെത്തിയത്. ടിഷ്യൂ വൃത്തി കുറഞ്ഞതിനെച്ചൊല്ലി നവ്നാഥ് പരാതിപ്പെട്ടപ്പോൾ വെയ്റ്ററും അദ്ദേഹവുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു. വെയ്റ്റർ തലക്ക് അടിച്ചതിെന തുടർന്നാണ് മരണം സംഭവിച്ചത്. മരിച്ചയാളുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതേക്കസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്.' -ഡി.സി.പി പ്രശാന്ത് കദം പറഞ്ഞു.
ഒക്ട്രോയി നാകയിലെ ബാബ ധാബയിൽ ഭക്ഷണം കഴിക്കാനെത്തിയ നവ്നാഥും സുഹൃത്തും ടിഷ്യൂപേപ്പർ ആവശ്യപ്പെട്ടപ്പോൾ വെയ്റ്റർ നുലുകൊണ്ട് കെട്ടിയ ഒരു കെട്ട് പേപ്പർ നൽകുകയായിരുന്നു. ഇത് വൃത്തിയില്ലെന്നും ടിഷ്യൂ ബോക്സിൽ വൃത്തിയോടെ സൂക്ഷിക്കണമെന്നും പറഞ്ഞതോടെ തർക്കമാവുകയായിരുന്നു. വാഗ്വാദം മൂർച്ഛിച്ചപ്പോൾ വെയ്റ്റർ സമീപത്തുണ്ടായിരുന്ന ഓടെടുത്ത് തലക്ക് അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് കുഴഞ്ഞുവീണ നവ്നാഥിനെ ആശുപത്രിലെത്തിച്ചെങ്കിലും രണ്ടു ദിവസങ്ങൾക്കുശേഷം മരിക്കുകയായിരുന്നു. ഏതു വെയ്റ്ററാണ് കൊലപാതകത്തിന് കാരണക്കാരനെന്നും കേസിൽ മറ്റുള്ളവരുടെ റോൾ എന്താണെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.