24 വർഷം മുമ്പ് പാലിൽ വെള്ളം ചേർത്തയാൾക്ക് 6 മാസം തടവ് ശിക്ഷ
text_fieldsന്യൂഡൽഹി: 24 വർഷം മുമ്പ് പാലിൽ വെള്ളം ചേർത്ത് വിറ്റ കേസിൽ ഉത്തർപ്രദേശിലെ ക്ഷീര കർഷകന് ആര് മാസം തടവ്. സുപ്രീംകോട തിയാണ് രാജ് കുമാർ എന്നയാൾക്ക് ശിക്ഷ വിധിച്ചത്. ഇയാളോട് ഉടൻ കീഴടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.
1995ൽ നടത്തിയ പരിശോധനയിൽ 4.6 ശതമാനം മിൽക് ഫാറ്റ്, 7.7 ശതമാനം മിൽക് സോളിഡ് നോൺ-ഫാറ്റ് എന്നിങ്ങനെയായിരുന്നു രാജ് കുമാർ വിൽപന നടത്തിയ പാലിൽ കണ്ടെത്തിയത്. 8.5 ശതമാനമാണ് മിൽക് സോളിഡ് നോൺ-ഫാറ്റ് വേണ്ടത്. കാലിത്തീറ്റയുടെ ഗുണമേന്മയും കാലികളുടെ ആരോഗ്യവും കാരണമാണ് അളവുകളിലെ വ്യത്യാസം ഉണ്ടായതെന്ന് രാജ് കുമാറിന്‍റെ അഭിഭാഷകൻ വാദിച്ചു.
പാൽ പ്രാഥമിക ഭക്ഷണമാണെന്നും അപര്യാപ്തത നേരിയ തോതിലാണെങ്കിലും പ്രതി തെറ്റുകാരനാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ് ബോസും ഉൾപ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
