Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയുടെ...

ഭാര്യയുടെ കിടപ്പുമുറിയിൽ ഒളികാമറ: ഭർത്താവിനെതിരെ കേസ്​

text_fields
bookmark_border
ഭാര്യയുടെ കിടപ്പുമുറിയിൽ ഒളികാമറ: ഭർത്താവിനെതിരെ കേസ്​
cancel

പു​ണെ: സം​ശ​യാ​ലു​വാ​യ ഭ​ർ​ത്താ​വ്​ ബെ​ഡ്​​റൂ​മി​ൽ ഒ​ളി​കാ​മ​റ സ്​​ഥാ​പി​ച്ച്​  ചാ​​ര​വൃ​ത്തി ന​ട​ത്തി​യ​താ​യി ഭാ​ര്യ​യു​ടെ പ​രാ​തി. പു​ണെ​യി​ലെ ക​ലെ​പ​ദാ​ലി​ലാ​ണ്​ സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ​െഎ.​പി.​സി 354 സി ​പ്ര​കാ​രം പൊ​ലീ​സ്​​ കേ​സെ​ടു​ത്തു.

20 വ​ർ​ഷം മു​മ്പാ​ണ്​ ഇ​വ​ർ വി​വാ​ഹി​ത​രാ​യ​ത്. പി​ന്നീ​ട്​ ​േജാ​ലി ആ​വ​ശ്യാ​ർ​ഥം ഭ​ർ​ത്താ​വ്​​ വി​ദേ​ശ​ത്തു​പോ​യി. 10 വ​ർ​ഷം മു​മ്പ്​ ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി എ​ട്ട്​ മാ​സം ഒ​രു​മി​ച്ച്​ താ​മ​സി​ച്ചെ​ങ്കി​ലും ബ​ന്ധം മോ​ശ​മാ​യി. ​പി​ണ​ങ്ങി​യ ഭ​ർ​ത്താ​വ്​ സ്വ​ദേ​ശ​മാ​യ ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ങ്കി​ലും 12കാ​ര​നാ​യ മ​ക​നെ കാ​ണാ​ൻ ഇ​ട​ക്കി​ടെ പു​ണെ​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ്​ ഇ​യാ​ൾ ഭാ​ര്യ​യു​ടെ ബെ​ഡ്​​റൂ​മി​ലെ കു​ടി​വെ​ള്ള ശു​ചീ​ക​ര​ണ യ​ന്ത്ര​ത്തി​ൽ ര​ഹ​സ്യ​കാ​മ​റ സ്​​ഥാ​പി​ച്ച​തെ​ന്ന്​ വാ​ൻ​വാ​ഡി പൊ​ലീ​സ്​ എ​സ്.​െ​എ രേ​ഖ ക​ലെ പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്​ കാ​മ​റ ഭാ​ര്യ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്ന്​ ചാ​ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്​ ഭാ​ര്യ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്​ പു​ണെ​യി​ൽ എ​ത്തി​യാ​ൽ പ​രാ​തി​യി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ എ​സ്.​െ​എ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuspectcoupleSecret camera
News Summary - Man install secret camera on wife's bedroom- India news
Next Story