യു.പിയിൽ വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsഫിറോസാബാദ് (ഉത്തർപ്രദേശ്): പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിട െ പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു. ഇതോടെ, പ്രതിഷേധങ്ങൾക്കിടെ ഫിറോസാബ ാദ് ജില്ലയിൽ വെടിയേറ്റു മരിച്ചവരുടെ എണ്ണം ഏഴായി. ഡിസംബർ 20ന് ഫിറോസാബാദിൽ നടന്ന പ്രതിഷേധത്തിനിെടയാണ് കൂലിപ്പണിക്കാരനായ മുഹമ്മദ് അബ്റാറിന് (26) വെടിയേറ്റത്.
റസൂൽപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മസ്റൂർഗഞ്ച് സ്വദേശിയാണിയാൾ. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബ്റാർ ജനുവരി 10ന് ഡിസ്ചാർജായിരുന്നു. ഞായറാഴ്ചയാണ് ഇയാൾ മരണത്തിന് കീഴടങ്ങിയതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് സൂപ്രണ്ട് പ്രതാപ് സിങ് പറഞ്ഞു.
എന്നാൽ, ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അബ്റാറിന് വെടിയേറ്റതെന്നാണ് ബന്ധുക്കൾ പറയുന്നത്.
