Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ​െൻറ കുഞ്ഞിനെ ഒര​ു...

എ​െൻറ കുഞ്ഞിനെ ഒര​ു ഡോക്​ടർ പോലും തിരിഞ്ഞുനോക്കിയില്ല; കുഞ്ഞി​െൻറ മൃതദേഹവുമായി യു.പിയിലെ ആശുപത്രിക്ക്​ മുന്നിൽ പിതാവി​െൻറ വിലാപം

text_fields
bookmark_border
എ​െൻറ കുഞ്ഞിനെ ഒര​ു ഡോക്​ടർ പോലും തിരിഞ്ഞുനോക്കിയില്ല; കുഞ്ഞി​െൻറ മൃതദേഹവുമായി യു.പിയിലെ ആശുപത്രിക്ക്​ മുന്നിൽ പിതാവി​െൻറ വിലാപം
cancel

ലഖ്​നോ: അഞ്ചുമാസം പ്രായമുള്ള കുഞ്ഞി​െൻറ മൃതദേഹവുമായായിരുന്നു സർക്കാർ ആശുപ​ത്രിക്കുമുന്നിൽ ആ പിതാവി​െൻറ വിലാപം. 'രണ്ടു മണിക്കൂറായിട്ടും ഒരു ഡോക്​ടർ ​േപാലും എ​െൻറ കുട്ടിയെ നോക്കിയില്ല. എന്നോട്​ ക്ഷമിക്കാനാണ്​ എല്ലാവരും പറയുന്നത്. അവൾ മരിച്ചുപോയി. ഞാനിനി എന്ത്​ ക്ഷമിക്കാനാണ്​' -നോക്കി നിൽക്കുന്നവരോടായി അദ്ദേഹം ചോദിച്ചു.

ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലാണ്​ സംഭവം. കട്ടിലിൽ നിന്ന്​ താഴെ വീണ കുട്ടിയുമായി ആശുപത്രിയിലെത്തിയതായിരുന്നു കുടുംബം. എന്നാൽ, ഡോക്​ടർമാരൊന്നും കുട്ടിയെ നോക്കാൻ തയാറായില്ലെന്നാണ്​ പിതാവ്​ പറയുന്നത്​. 'എല്ലാവരും കോവിഡിനെ കുറിച്ചുമാത്രമാണ്​ ഇവിടെ പറയുന്നത്​. കോവിഡ്​ ബാധിക്കുമെന്ന്​ ഭയന്ന്​ കുട്ടിയെ പരിശോധിക്കാൻ പോലും ആരും തയാറായില്ല'- അദ്ദേഹം പറഞ്ഞു. നൂറു കിടക്കകളുള്ള കോവിഡ്​ ആശുപത്രി ഇൗ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്​.

അതേസമയം, കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നുവെന്നാണ്​ ചീഫ്​ മെഡിക്കൽ ഒാഫീസർ ബി.​െക.എസ്​ ചൗഹാൻ പറയുന്നത്​. ടെറസിൽ നിന്ന്​ വീണ്​ പര​ിക്കേറ്റുവെന്നാണ്​പറഞ്ഞത്​. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്​ടറും പാരമെഡിക്കൽ ജീവനക്കാരനും കുട്ടിയെ പരിശോധിച്ചതാണെന്നും ചൗഹാൻ പറഞ്ഞു.

ശരിയായ സമയത്ത്​ ചികിത്സ കിട്ടിയിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്ന്​ പിതാവ്​ പറഞ്ഞു. കോവിഡ്​ ഭയന്ന്​ കുട്ടിയെ ​പരിശോധിക്കാൻ ഡോക്​ടർമാർ തയാറാകാതിരുന്നതാണ്​ കുഞ്ഞി​െൻറ മരണത്തിന്​ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP Healthcare Systemup
News Summary - Man Holding Dead Baby At UP Hospital blames doctors
Next Story