Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിവ് ഇൻ പങ്കാളിയെ കൊന്ന് അലമാരയിലാക്കി പൂട്ടി; യുവാവ് പിടിയിൽ

text_fields
bookmark_border
ലിവ് ഇൻ പങ്കാളിയെ കൊന്ന് അലമാരയിലാക്കി പൂട്ടി; യുവാവ് പിടിയിൽ
cancel

ന്യൂഡൽഹി: ലിവ് ഇൻ പങ്കാളിയെ കൊന്ന് മൃതദേഹം അലമാരയിൽ ഒളിപ്പിച്ച യുവാവ് പിടിയിൽ. 30കാരനായ വിപാൽ ടൈലർ എന്നയാളാണ് പിടിയിലായത്.

ഡൽഹിയിലെ ദ്വാരക ദാബ്രിയിലാണ് സംഭവം നടന്നത്. ഗുജറാത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ ഡൽഹി പൊലീസ് രാജസ്ഥാനിൽനിന്നാണ് പ്രതിയെ പിടികൂടിയത്.

26കാരിയായ യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് മുറിയിലെ അലമാരയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര മാസമായിട്ടേയുള്ള ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയിട്ടെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 11ഓടെ യുവതി അമ്മയെ വിളിച്ചിരുന്നു. വിപാലുമായി വഴക്കുണ്ടായെന്ന് അമ്മയെ അറിയിച്ചിരുന്നു. പിന്നീട് മകളുടെ ഫോൺ വിളി ഇല്ലാതായതോടെ മാതാപിതാക്കൾക്ക് സംശയമായി. ഇതോടെ മാതാപിതാക്കൾ ഉടൻ നാട്ടിൽനിന്നും പുറപ്പെട്ട് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മകളുടെ മൃതദേഹം അലമാരയിൽനിന്നും കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man held in Rajasthan for killing live-in partner
Next Story