പൽഗാർ: മഹാരാഷ്ട്രയിലെ പൽഗാറിൽ 12കാരിയെ ബലാൽസംഗം ചെയ്ത കോൺട്രാക്ടർ അറസ്റ്റിൽ. പൽഗാർ ജില്ലയിലെ മൊഖാദ ഏരിയയിലാണ് ദാരുണ സംഭവം നടന്നത്.
ബുധനാഴ്ച താവിയചിവാടിയിലെ വീട്ടിലെത്തിയ 30കാരനായ പ്രതി ദിയോറാം ഭോയെ പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. സംഭവ സമയം പെൺകുട്ടി തനിച്ചായിരുന്നു.
വീട്ടിലെത്തിയ പെൺകുട്ടിയുടെ സഹോദരൻ സംഭവം അറിയുകയും ബഹളംവെച്ച് പ്രദേശവാസികളെ സംഘടിപ്പിക്കാൻ ശ്രമിക്കവെ ദിയോറാം കടന്നുകളഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിയോറാമിനെ മൊഖാദ പൊലീസ് പിടികൂടുകയായിരുന്നു.
പോക്സോ വകുപ്പ് ചുമത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.