Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ട് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി; 22കാരൻ അറസ്റ്റിൽ

text_fields
bookmark_border
എട്ട് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി; 22കാരൻ അറസ്റ്റിൽ
cancel
Listen to this Article

മുംബൈ: എട്ട് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 22കാരൻ അറസ്റ്റിൽ. കോമൾ സഞ്ജയ് (20) ആണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അർജുൻ സോങ്കർ എന്ന യുവാവിനെ പൊലീസ് പിടികൂടി. മുംബൈയിലെ കുർളയിലാണ് സംഭവം.

കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് സഞ്ജയ് സോങ്കറിന്‍റെ ബന്ധുവാണ് പ്രതി അർജുൻ. കുറച്ച് മാസമായി സഞ്ജയ്ക്കും കുടുംബത്തിനുമൊപ്പമാണ് അർജുൻ താമസിച്ചിരുന്നത്. പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും മൃതദേഹം വസതി‍യിൽ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണസംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man held for killing 8-month pregnant relative in Kurla
Next Story