Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മാവന് സമ്മാനിക്കാൻ കുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
police
cancel

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 21 കാരൻ അറസ്റ്റിൽ. കുട്ടികളില്ലാത്ത അമ്മാവന് സമ്മാനിക്കുന്നതിനായാണ് ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഗൗതംപുരിയിലെ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിക്ക് വേണ്ടി നടത്തിയ തെരച്ചിലുകളെല്ലാം പാഴായതിനെ തുടർന്ന് പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരന്റെ അയൽവാസിയായ നീരജ് എന്ന യുവാവിനെയും അതേ ദിവസം കാണാതായിട്ടുണ്ടെന്ന് മനസിലായി. അടുത്ത ദിവസഅയാൾ തിരിച്ചു വന്നതുമില്ല. അയാൾ തലസ്ഥാനം തന്നെ വിട്ടുവെന്ന് പിന്നീട് വ്യക്തമായാതായും പൊലീസ് പറഞ്ഞു.

പൊലീസ് പ്രതിയെ കണ്ടെത്തിയപ്പോൾ ഇയാൾ കുട്ടിയെയും തട്ടിയെടുത്ത് അലിഗഡിലുള്ള മാതൃ സഹോദരൻ സുനിത് ബാബുവിന്റെ വീട്ടിൽ കഴിയുകയായിരുന്നുവെന്ന് ഡി.സി.പി ഇഷ പാണ്ഡെ പറഞ്ഞു.

അമ്മാവനും ഭാര്യക്കും നാല് ആൺമക്കൾ ജനിച്ചിരുന്നെന്നും എന്നാൽ എല്ലാ കുഞ്ഞുങ്ങളും മരിച്ചുപോയെന്നും അതിനാൽ കുട്ടിയെ അമ്മാവന് നൽകാനായി കൊണ്ടുവന്നതാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

പൊലീസ് കുഞ്ഞിനെ രക്ഷിക്കുകയും യുവാവിനെയും അമ്മാവനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Held For Kidnapping Minor Says Boy Was Gift For Childless Uncle
Next Story