Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കും സ്​മൃതി...

മോദിക്കും സ്​മൃതി ഇറാനിക്കുമെതിരെ കമന്‍റ്​; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
മോദിക്കും സ്​മൃതി ഇറാനിക്കുമെതിരെ കമന്‍റ്​; യുവാവ്​ അറസ്റ്റിൽ
cancel

ഉജ്ജയിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കുമെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയെന്നാരോപിച്ച്​ യുവാവിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഉജ്ജയിൻ ജില്ലയിലെ അക്യ ജാഗീർ സ്വദേശി ഗോവർധൻ നഗർ (28) ആണ്​ അറസ്റ്റിലായത്​. പ്രാദേശിക ബിജെപി നേതാവിന്‍റെ പരാതിയിലാണ്​ നടപടി.

മോദിയുടെയും സ്​മൃതി ഇറാനിയുടെയും എഡിറ്റ്​ ചെയ്​ത ചിത്രവും ​ആക്ഷേപകരമായ അഭിപ്രായങ്ങളും ഗോവർധൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്​തതായി ​ബിജെപി ഖച്രോഡ് യൂനിറ്റ് പ്രസിഡന്‍റ്​ ചേതൻ ശർമയാണ്​ പരാതി നൽകിയത്​. ശനിയാഴ്ച ലഭിച്ച പരാതിയിൽ യുവാവിനെതിരെ ഐ​.ടി ആക്​ടിലെ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് ഓഫിസർ രാംകിഷോർ സിംഗാവത്ത് പറഞ്ഞു. ഗോവർധനെ പിന്നീട് ജാമ്യത്തിൽ വിട്ടതായും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smriti Iranifacebook commentit act
News Summary - Man held for comments against PM Modi, Smriti Irani
Next Story