Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബവഴക്ക്; മാതാപിതാക്കളെ യുവാവ് വെട്ടിക്കൊന്നു

text_fields
bookmark_border
crime
cancel
camera_alt

പ്രതീകാത്മക ചിത്രം

ഭുപനേശ്വർ: ഒഡീഷയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവ് മാതാപിതാക്കളെ വെട്ടിക്കൊന്നു. ​ഗോത്രവർ​ഗ ആധിപത്യമുള്ള കിയോഞ്ജർ ജില്ലയിലെ ബസീറ ​ഗ്രാമത്തിലാണ് സംഭവം. ഗുരുചരൺ എന്ന ഗോര മുണ്ട (65), ഭാര്യ പാലി മുണ്ട (60) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ ധ്യാന മുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവ ദിവസം ദമ്പതികളും ധ്യാന മുണ്ടയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ പ്രതി പെട്ടെന്ന് കോടാലിയെടുത്ത് മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പിതാവ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അമ്മ പാലി മുണ്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതി ധ്യാന മുണ്ടയുടെ ഭാര്യ വർഷങ്ങളായി യുവാവിൽ നിന്നും അകന്നാണ് താമസം. പ്രതി മാനസിക സമ്മർദം നേരിട്ടിരുന്നതായാണ് പൊലീസിന്റെ റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man hacks parents to death in Odisha
Next Story