Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി പഞ്ചാബ് സ്വദേശി പിടിയിൽ

text_fields
bookmark_border
arrest
cancel

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ (ഐ.ജി.ഐ) ബാഗ്ഗേജിനുള്ളിൽ കടത്തിയ 50 വെടിയുണ്ടകളുമായി പഞ്ചാബ് സ്വദേശി പിടിയിൽ. 45 കാരനായ ഗുരിന്ദർ സിങ്ങാണ് ചൊവ്വാഴ്ച പിടിയിലായത്.

പഞ്ചാബിലെ ഗുർദാസ്പർ സ്വദേശിയായ ഗുരിന്ദർ അമൃത്സറിലേക്ക് പോകുന്ന വിസ്താര എയർലൈനിൽ കയറാൻ നിൽക്കെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ലഗ്ഗേജ് സ്ക്രീനിങ്ങിനിടെ വെടിമരുന്നിന്‍റെ ചിത്രം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥൻ ബാഗ് വിശദ പരിശോധനക്ക് അയക്കുകയായിരുന്നു. ഗുരിന്ദർസിങ്ങിന് വെടിമരുന്ന് കൊണ്ടുപോകുന്നതിന് ലൈസൻസ് ഉണ്ടായിരുന്നില്ലയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പരിശോധനക്കിടെ ഹാൻഡ് ബാഗിൽ നിന്ന് 50 വെടിയുണ്ടകൾ കണ്ടെത്തി. ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man got arrested at Delhi airport with 50 live cartridges
Next Story