ഹോട്ടൽ മുറിയിൽ യുവതിയോടൊപ്പം കണ്ട യുവാവിന് മർദനം
text_fieldsജയ്പൂർ: രാജസ്ഥാനിെല ബാമറിൽ ഹിന്ദു പെൺകുട്ടിയോടൊപ്പം ഹോട്ടൽ മുറിയിൽ കണ്ടെത്തിയ മുസ്ലിം യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചവശനാക്കി. ഗുരുതരമായി പരിക്കേറ്റ 21കാരനായ യുവാവിനെ പൊലീസ് ജോധ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൗ ആക്രമണത്തിെൻറ തെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽ ഹോട്ടലിനു മുന്നിൽ 100 ഒാളം പേർ കൂടി നിൽക്കുന്നത് കാണാം. ചിലർ ‘ജയ് ശ്രീറാം’ വിളികളും മുഴക്കുന്നുണ്ട്.
ബാമറിനു സമീപജില്ലയായ ജലോറിലെ സയല ഗ്രാമ നിവാസിയായ പദുഖാനാണ് മർദനത്തിനിരയായത്. പദുഖാന് പരിക്കേറ്റിട്ടുണ്ടെങ്കിലും രേഖാമൂലം പരാതി നൽകാൻ വിസമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഹോട്ടലുടമകളും സംഭവത്തിൽ പരാതി നൽകിയിട്ടില്ല. സംഭവം നടക്കുന്ന സമയത്ത് പെൺകുട്ടിയുടെ ബന്ധുക്കൾ അവളെ കൂട്ടിെക്കാണ്ടുപോയെന്ന് പ്രദേശവാസികൾ പറഞ്ഞു. പദുഖാൻ ജോലി െചയ്യുന്ന സ്ഥാപനമുടമയുെട ഭാര്യയാണ് കൂടെയുണ്ടായിരുന്ന യുവതിയെന്ന് റിേപ്പാർട്ടുകൾ പറയുന്നു.
