Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡിൽ വീണ പാനിപൂരി പെറുക്കുന്ന കച്ചവടക്കാരന്റെ വിഡിയോ പങ്കുവെച്ചയാൾക്ക് ട്രോളോട് ട്രോൾ

text_fields
bookmark_border
റോഡിൽ വീണ പാനിപൂരി പെറുക്കുന്ന കച്ചവടക്കാരന്റെ വിഡിയോ പങ്കുവെച്ചയാൾക്ക് ട്രോളോട് ട്രോൾ
cancel

ചിലപ്പോൾ നിങ്ങളുടെ സഹായമനസ്കത എല്ലാവരും അതേ അർഥത്തിൽ ഉൾക്കൊള്ളണമെന്നില്ല. അത്തരമൊരു സംഭവത്തിന്റെ വിഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒരു കച്ചവടക്കാരൻ റോഡിൽ നിന്നും പാനിപൂരി പെറുക്കുന്ന വിഡയോ പങ്കുവെച്ച അങ്കിത് എന്ന യുവാവിനാണ് ട്രോളുകൾ നേരിടേണ്ടി വന്നത്.

​ഫ്രെയിംസ് ഓഫ് അങ്കിത് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചത്. വിഡിയോയിൽ താഴെ വീണ പാനിപൂരി പെറുക്കാൻ ഒരാളും കച്ചവടക്കാരെ സഹായിക്കാത്തത് കാണാം. നിരവധിപേർ അദ്ദേഹത്തിനടുത്ത് കുടി പോകുന്നുണ്ടെങ്കിലും ആരും സഹായത്തിനെത്തുന്നില്ല.

താൻ കാറിൽ പോകുമ്പോഴാണ് കച്ചവടക്കാരൻ പാനിപൂരി റോഡിൽ നിന്നും പെറുക്കുന്നത് ക​ണ്ടതെന്നും ആരും ഇയാളെ സഹായിക്കാനെത്തിയില്ലെന്നും അങ്കിത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് മൂലം ഇത്തരത്തിലുള്ള ചെറുകിട കച്ചവടക്കാർ ദുരിതത്തിലായിരുന്നു. ഇതുപോലുള്ള ആളുകളെ പരമാവധി പിന്തുണക്കണമെന്നും അങ്കിത് ആവശ്യപ്പെട്ടിരുന്നു.

ഇൻസ്റ്റഗ്രാമിൽ ഏകദേശം 6.5 മില്യൺ ആളുകളാണ് വിഡിയോ കണ്ടത്. പക്ഷേ അങ്കിതി​ന്റെ പ്രവർത്തിയെ എല്ലാവരും പോസിറ്റീവായല്ല കണ്ടത്. കച്ചവടക്കാര​നെ സഹായിക്കുന്നതിന് പകരം വിഡിയോയെടുത്ത അങ്കിതിന്റെ പ്രവർത്തിക്കെതിരെയാണ് വിമർശനം ഉയർന്നത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man gets trolled for posting video of vendor picking up golgappas from the road
Next Story