ഇന്ത്യക്ക് വേണ്ടി ഉടക്കാൻ സ്വിഗ്ഗിയില്‍ നിന്ന് 51 തേങ്ങ; ലോകകപ്പ് തോറ്റെങ്കിലും ട്വീറ്റ് വൈറൽ
text_fieldsമുംബൈ: രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങ് തുടങ്ങുമ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ ഒരു ട്വീറ്റ് വൈറലായി. ഇന്ത്യ ജയിക്കാൻ വേണ്ടി തേങ്ങയുടക്കാൻ താനെ സ്വദേശി സ്വിഗ്ഗിയിൽ നിന്നും 51 തേങ്ങ ഓർഡർ ചെയ്തെന്ന ട്വീറ്റാണ് വൈറലായത്.
'താനെ സ്വദേശി സ്വിഗ്ഗിയില്‍ നിന്നും 51 തേങ്ങ ഓര്‍ഡര്‍ ചെയ്തു. ഗണപതിക്ക് തേങ്ങ ഉടച്ചാല്‍ തടസങ്ങള്‍ നീങ്ങുമെന്നും വിചാരിച്ച കാര്യം നടക്കുമെന്നുമുള്ള വിശ്വാസ പ്രകാരമാണ് അദ്ദേഹം 51 തേങ്ങ ഓര്‍ഡര്‍ ചെയ്തത്' -ട്വീറ്റിൽ പറയുന്നു. 51 തേങ്ങക്ക് ഒരാൾ ഓർഡർ നൽകിയെന്ന് സ്വിഗ്ഗിയും ട്വീറ്റ് ചെയ്തു. ഇതോടെ തേങ്ങയുടക്കൽ വൈറലായി.
ട്വീറ്റ് വൈറലായതോടെ നിരവധിപേരാണ് ഇദ്ദേഹത്തിന്‍റെ മത്സര ആവേശത്തെ പ്രശംസിച്ചത്. മറ്റു ചിലർ ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തിൽ 51 തേങ്ങ ചെലുത്തിയേക്കാവുന്ന സ്വാധീനത്തെക്കുറിച്ച് കളിയാക്കുകയും ചെയ്തു.
സമാനമായി കഴിഞ്ഞ ദിവസം മറ്റൊരാള്‍ ഇന്ത്യ വിജയിക്കുന്നതിനായി 240 ധൂപകുറ്റികളായിരുന്നു ഓൺലൈനിൽ ഓര്‍ഡര്‍ ചെയ്തിരുന്നത്.