കശ്മീരിൽ തീവ്രവാദികൾ യുവാവിനെ തട്ടികൊണ്ടുപോയി തലയറുത്തു
text_fieldsജമ്മു: കശ്മീരിലെ ബന്ദിപൂരിൽ നിന്നും ലശ്കറെ ത്വയിബ തീവ്രവാദികൾ തട്ടികൊണ്ടുപോയ യുവാവിെൻറ മൃതദേഹം തലയറുത്ത നിലയിൽ. 24 കാരനായ മൻസൂർ അഹ്മറിെൻറ വികൃതമാക്കപ്പെട്ട മൃതദേഹമാണ് വീടിന് സമീപമുള്ള തോട്ടത്തിൽ കണ്ടെത്തിയത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് മൻസൂറിെൻറ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ചയാണ് തീവ്രവാദികൾ 24 കാരനായ മൻസൂർ അഹ്മറിനെയും പിതാവ് അബ്ദുൽ ഗഫാർ ഭട്ടിനെയും തട്ടികൊണ്ടുപോയത്. ഹാജിനിലെ വസതിയിലേക്ക് അതിക്രമിച്ചെത്തിയ തീവ്രവാദികൾ വീട്ടുകാരെ ആക്രമിച്ച ശേഷം മൻസൂറിനെയും അബ്ദുലിനെയും കടത്തി കൊണ്ടുപോവുകയായിരുന്നു.
ഭീകരരിൽ നിന്നും അബ്ദുൾ ഗഫാർ പരിക്കുകയോടെ രക്ഷപ്പെട്ടു. വെടിയേറ്റ് പരിക്കേറ്റ ഇയാൾ ആശുപത്രിയിലാണ്.
ഒരാഴ്ചക്കുള്ളിൽ ഹാജിനിൽ നിന്ന് യുവാക്കളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെ സംഭവമാണിത്. തിങ്കളാഴ്ച ഇതേ പ്രദേശത്തു നിന്നും കടത്തികൊണ്ടുപോയ മുംതാസിർ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
