Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ ദുരിതം:...

ലോക്​ഡൗൺ ദുരിതം: വിശക്കുന്ന 12000 വയറുകളെ ദിവസവും ഉൗട്ടി 45 കാരൻ

text_fields
bookmark_border
ലോക്​ഡൗൺ ദുരിതം: വിശക്കുന്ന 12000 വയറുകളെ ദിവസവും ഉൗട്ടി 45 കാരൻ
cancel
camera_alt?????????? ?????? ????? ??????????

സൂറത്ത്​: ‘ഒഴിഞ്ഞ വയറുമായി ഉറങ്ങുന്നതി​​െൻറ വിഷമം എനിക്ക്​ മനസിലാകും. ആർക്കും വിശക്കരുതെന്നാണ്​ എ​​െൻറ ആഗ്രഹം’ - ലോക്​ഡൗൺ കാലത്ത്​ വിശക്കുന്നവരെ ഊട്ടാനായി ത​​െൻറ സമ്പാദ്യവും സമയവും ചിലവഴിക്കുന്ന ജിഗ്​നേഷ്​ ഗാന്ധി ഇത്​ പറയു​േമ്പാൾ ആ കണ്ണുകളിൽ ആശ്വാസത്തി​​െൻറ ചെറിയ തിളക്കമുണ്ട്​. 12000 ആളുകളെ ദിവസവും രണ്ട്​നേരം ഊട്ടാനാകുന്നതി​​െൻറ ആശ്വാസമാണത്​. 

സൂറത്തിൽ ടെക്​സ്​റ്റയിൽ യന്ത്രങ്ങളുടെ ബിസിനസ്​​ ചെയ്യുന്ന ജിഗ്​നേഷ്​ ഗാന്ധിയുടെ ദിവസങ്ങൾ ലോക്​ഡൗൺ തുടങ്ങിയ ശേഷം പതിവിലും സജീവമാണ്​. രാവിലെ 6 ന്​ ചന്തയിലേക്ക്​ പോകുന്ന ജിഗ്​നേഷ്​ ഗാന്ധിക്ക്​ 150 കിലോ പച്ചക്കറിയെങ്കിലും ദിവസവും വാങ്ങാനുണ്ടാകും. 500 കിലോയോളം പരിപ്പും അരിയും വേറെയും വേണം. മറ്റു പലതും ചേരു​േമ്പാഴാണ്​ 12000 ഒാളം ആളുകളെ ഊട്ടാനാകുക.

ലോക്​ഡൗണിൽ ദുരിതത്തിലായവർക്കായി സൂറത്തിലെ ആറു കേന്ദ്രങ്ങളിൽ ജിഗ്​നേഷ്​ ഗാന്ധിയുടെ നേതൃത്വത്തിൽ ഭക്ഷണം തയാറാക്കുന്നുണ്ട്​. ദിവസ വേതനക്കാരും അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുമൊക്കെ താമസിക്കുന്ന പ്രദേശങ്ങളാണ്​ അദ്ദേഹം അതിനായി തെരഞ്ഞെടുത്തത്​. റിക്ഷ വലിക്കുന്നവർ, നിർമാണത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളൊക്കെയാണ്​ ജിഗ്​നേഷി​​െൻറ സഹായത്താൽ പട്ടിണിയകറ്റുന്നത്​.

തുടക്കത്തിൽ 1000 പേർക്ക്​ ഭക്ഷണം നൽകാമെന്നാണ്​ കരുതിയതെന്ന്​ ജിഗ്​നേഷ്​ പറയുന്നു. എന്നാൽ ആവശ്യക്കാരുടെ എണ്ണം അതിലുമെത്രയോ വലുതാണെന്ന്​ മനസിലാക്കിയപ്പോൾ സംവിധാനങ്ങൾ വികസിപ്പിക്കുകയായിരുന്നു. ഇപ്പോൾ 12000 ഒാളം പേർക്ക്​ ദിവസവും രണ്ട്​ നേരം ഭക്ഷണം വിതരണം ​െചയ്യുന്നുണ്ട്​. 

ഭക്ഷണ വിതരണത്തിന്​ 36 ലക്ഷം രൂപ അദ്ദേഹം ഇതിനകം ചിലവഴിച്ചു.  ‘ഹോപ്​’ ലാഭ രഹിത കൂട്ടായ്​മയും അദ്ദേഹത്തോടൊപ്പമുണ്ട്​. സർക്കാറി​ൽ നിന്നോ സ്വകാര്യ സംരാഭകരിൽ നിന്നോ പദ്ധതിക്ക്​ സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന്​ 45 കാരനായ ജിഗ്​നേഷ്​ പറയുന്നു. 

പാചകത്തിനും വിതരണത്തിനുമൊക്കെ പ്രദേശിക സന്നദ്ധപ്രവർത്തകരുടെ സഹായം കൂടി ലഭിക്കുന്നത്​​ കൊണ്ടാണ്​ ഇത്രയധികം ആളുകൾക്ക്​ ഭക്ഷണം നൽകാനാകുന്നതെന്ന്​ ജിഗ്​നേഷ്​ പറയുന്നു. ചപ്പാത്തി ഉണ്ടാക്കി വിതരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന സ്​ത്രീകൾക്കായി ഗോതമ്പ്​ പൊടി നൽകുന്നുമുണ്ട്​. ഉരുളക്കിഴങ്ങ്​ കറിയും ചപ്പാത്തിയുമൊക്കെ സ്​ത്രീകൾ വീടുകളിൽ നിന്ന്​ ഉണ്ടാക്കി എത്തിക്കുകയാണ്​. 

ഏപ്രിൽ 14 ന്​ ശേഷം ലോക്​ഡൗൺ രണ്ടാം ഘട്ടത്തിലേക്ക്​ നീട്ടിയ​േപ്പാൾ സൂറത്ത്​ മുൻസിപ്പൽ കോർപറേഷൻപോലും ഭക്ഷണം വിതരണം നിർത്തുകയാണ്​ ഉണ്ടായത്​. അധികൃതർ പോലും കയ്യൊഴിഞ്ഞപ്പോഴും ഈ സംരംഭക​​െൻറ നേതൃത്വത്തിൽ ഭക്ഷണ വിതരണം തുടരുകയായിരുന്നു. 

‘ദോസ്​തി’ എന്ന പേരിലുള്ള യുവാക്കളുടെ 20 അംഗ കൂട്ടായ്​മയാണ്​ പാചകവും ഭക്ഷണ വിതരണവും നടത്തുന്നത്​. എങ്ങനെയാണ്​ പാചകം ചെയ്യുന്നത്​ എന്ന്​ ​േപാലും അറിയാതെയാണ്​ തുടങ്ങിയതെന്നും എന്നാൽ, ഇപ്പോൾ ദിവസവും ആയിരങ്ങൾക്ക്​ ഭക്ഷണം തയാറാക്കാനാകുന്നുണ്ടെന്നും യുവാക്കളുടെ കൂട്ടായ്​മക്ക്​ നേതൃത്വം നൽകുന്ന വിക്കി റാത്തോഡ്​ പറയുന്നു. 

ദിവസ വരുമാനം കൊണ്ടാണ്​ ഭക്ഷണ സാധനങ്ങൾ വാങ്ങിയിരുന്നതെന്ന്​ റിക്ഷാ ഡ്രൈവർ അനിൽ പറയുന്നു. ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ചു. ജിഗ്​നേഷി​​െൻറ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷണ വിതരണമാണ്​ ജീവിതം നില നിർത്താൻ തുണയായതെന്ന്​ അദ്ദേഹം പറയുന്നു. സർക്കാർ ഒന്നും ചെയ്യുന്നില്ല. റേഷൻ കൂപ്പൺ മാത്രമാണ്​ വിതരണം ചെയ്യുന്നതെന്നും റേഷൻ ഇല്ലെന്നും അനിൽ സങ്കടത്തോടെ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujratmalayalam newsindia newscovid 19lockdownlockdown reliefjignesh gandhi
News Summary - a man feeds 12,000 people twice a day
Next Story