Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹിതക്കൊപ്പം...

വിവാഹിതക്കൊപ്പം ഒളിച്ചോടി; യുവാവിനെ മരത്തിൽ കെട്ടിയിട്ട്​ മർദിച്ചു

text_fields
bookmark_border
Man-Beaten
cancel

ധർ: വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയെന്ന്​ ആരോപിച്ച്​ മധ്യപ്രദേശിൽ യുവാവിനെയും കുടുംബാംഗങ്ങളെയും മര ത്തിൽ കെട്ടിയിട്ട്​ മർദിച്ചു. സംഭവത്തിൽ അഞ്ചുപേരെ ​െപാലീസ്​ അറസ്​റ്റ്​ ചെയ്​തു.

ഭോപാലിൽ നിന്ന്​ 230 കിലോ മീറ്റർ അകലെയുള്ള ധറിലെ അർജുൻ കോളനിയിലാണ്​ സംഭവം നടന്നത്​. പ്രദേശവാസിയായ മുകേഷ്​ എന്നയാളുടെ ഭാര്യ​െക്കാപ്പം ഒളിച്ചോടിയ യുവാവ്​ യുവതിയെ വിവാഹം കഴിക്കുകയും ചെയ്​തിരുന്നു.

ഇരുവരും ഒളിച്ചോടിയതോടെ മുകേഷ്​ യുവാവിനെ വിളിച്ച്​ കാര്യങ്ങൾ സംസാരിച്ചു തീർക്കാമെന്ന്​ അറിയിച്ചു. ഇതേതുടർന്ന്​ യുവാവും രണ്ട്​ ബന്ധുക്കളും മുകേഷിനെ കാണാനെത്തി. എന്നാൽ ചർച്ചക്ക്​ പകരം മുകേഷും സഹായികളും ചേർന്ന്​ മൂവരെയും മരത്തിൽ കെട്ടിയിട്ട്​ വടികൊണ്ട് അടിക്കുകയായിരുന്നു. യുവാവിനൊപ്പം വന്നവരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുമുണ്ടായിരുന്നു. ഈ കുട്ടി​െയയും കെട്ടിയിട്ട്​ മർദിച്ചു. നിരവധി നാട്ടുകാർ സംഭവത്തിന്​ ദൃക്​സാക്ഷികളാണ്​.

സംഭവത്തിൽ വിവിധ വകുപ്പ്​ പ്രകാരം കേസുകൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. പ്രായപൂർത്തിയാകാത്ത കുട്ടിക്കും മർദനമേറ്റതിനാൽ പോക്​സോ പ്രകാരവും കേസെടുത്തിട്ടുണ്ട്​. സംഭവത്തിൽ അഞ്ചുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു​. ബാക്കിയുള്ളവ​െര ഉടൻ അറസ്​റ്റ്​ ചെയ്യുമെന്നും ധർ പൊലീസ്​ സൂപ്രണ്ട്​ സഞ്​ജയ്​ മൂൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMan BeatenMan Eloping With Married Woman
News Summary - Man, Family Tied To Tree; Beaten For Eloping With Married Woman - India News
Next Story