മമതയുടെ വീട്ടിൽ നുഴഞ്ഞുകയറി താമസിച്ചു; ആരുമറിഞ്ഞില്ല
text_fieldsമമത ബാനർജി
കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ ദക്ഷിണ കൊൽക്കത്ത കാളിഘട്ടിലെ വീട്ടിൽ ഒരാൾ നുഴഞ്ഞുകയറി. മുഖ്യമന്ത്രിയുടെ സ്വകാര്യവസതിക്ക് കാവൽ നിൽക്കുന്ന നിരവധി ഉദ്യോഗസ്ഥരെ മറികടന്നാണ് ഇയാൾ അകത്തുകടന്നത്. ആരുമറിയാതെ ഇയാൾ വീട്ടിൽ ഒരുരാത്രി ചെലവഴിക്കുകയും ചെയ്തു.
വീടിന്റെ മതിൽ ചാടിക്കടന്ന് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇയാൾ അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളിൽ ഒരുമൂലയിൽ ഇരുന്നാണ് രാത്രി കഴിച്ചുകൂട്ടിയത്. സുരക്ഷാ ഉദ്യോഗസ്ഥർ രാവിലെയാണ് ഇയാളെ കണ്ടത്. ഉടൻ അറസ്റ്റ് ചെയ്തുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്തിനാണ് വീട്ടിൽ കയറിയതെന്ന് വ്യക്തമല്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളാകാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.