വോട്ടർ പട്ടികയിലെ വിവരങ്ങളിൽ തെറ്റ് വന്നതിൽ മനംനൊന്ത് ബംഗാളിൽ ഒരാൾ ജീവനൊടുക്കി
text_fieldsകൊൽക്കത്ത: വോട്ടർ ലിസ്റ്റിലെ വിവരങ്ങളിലെ അക്ഷര തെറ്റുകൾ സംഭവിച്ചതിൽ മനം നൊന്ത് വെസ്റ്റ് ബംഗാളിൽ ഒരാൾ ആത്മഹത്യ ചെയ്തു. കലിസാനി സ്വദേശി ജഹിർ മാലിനെയാണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.ഐ.ആർ രേഖകളിൽ തിരുത്തലുകൾ വന്നത് പൗരത്വം നഷ്ടപ്പെടാൻ കാരണമാകുമോ എന്ന ഭയത്തിലായിരുന്നു ജഹിർ എന്ന് ബന്ധുക്കൾ പറഞ്ഞു.
തെറ്റ് തിരുത്തി ലഭിക്കുന്നതിന് ജഹിർ ഉദ്യോഗസ്ഥൻമാരെ പല തവണ കണ്ടെങ്കിലും ചെയ്തു നൽകിയില്ലെന്നാണ് കുടുംബം പറയുന്നത്. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ജഹിറിന്‍റെ കുടുംബത്തെ കണ്ടു സഹായ വാഗ്ദാനം നൽകി.
ഇലക്ട്രൽ റോളിൽ നിന്ന് തങ്ങളെ പുറത്താക്കുമോ എന്ന ഭയത്തിൽ വെസ്റ്റ്ബംഗാളിൽ ഒരാഴ്ചക്കുള്ളിൽ ഏഴു പേർ മരിച്ചെന്നാണ് ബാനർജി പറയുന്നത്. നവംബർ 4 മുതൽ ഡിസബർ 4 വരെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് തീവ്ര വോട്ടർ പട്ടിക പുനഃ പരിശോധന നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

