ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് 6 പേർ, ആക്രമിച്ചത് 25 പേരെ; ഉത്തർപ്രദേശിൽ നരഭോജി ചെന്നായയെ പിടികൂടി
text_fieldsകാൺപൂർ: ഉത്തർപ്രദേശിൽ 25 പേരെ ആക്രമിച്ച നരഭോജി ചെന്നായയെ വനം വകുപ്പ് പിടികൂടി. ആക്രമകാരികളായ നാലു ചെന്നായ്ക്കളിൽ രണ്ടെണ്ണത്തിനെയാണ് പിടികൂടിയത്. ബാക്കി രണ്ടെണ്ണത്തിനായി തിരച്ചിലിലാണ്. അതിൽ ഒന്നിന് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
തെർമൽ ഡ്രോൺ ഉപയോഗിച്ചാണ് ചെന്നായകളെ ട്രാക്ക് ചെയ്തത്. 5 പേരടങ്ങുന്ന സംഘമാണ് ഇവയെ പിടികൂടിയത്. സെപ്തംബർ 9 മുതൽ 6 പേരാണ് ബഹ്റൈച്ച് മേഖലയിൽ ചെന്നായ് ആക്രമണത്തിൽ മരിച്ചതെന്നും 26 പേർക്ക് പരിക്കേറ്റുവെന്നുമാണ് ഡി.എഫ്.ഒ റിപ്പോർട്ട്. ഏറെ നാളായി ആളുകൾ ചെന്നായ്ക്കളെ ഭയന്നാണ് ജീവിക്കുന്നത്.
ചെന്നായ്ക്കളെ പിടികൂടുന്നതിനായി ട്രാപ്പ് കാമറ, ഡ്രോൺ കാമറ, വല തുടങ്ങിയ സന്നാഹങ്ങളൊക്കെ വനം വകുപ്പ് ഒരുക്കിയിരുന്നു. കരിമ്പിൻ തോട്ടങ്ങളിലും വയലിലുമൊക്കെയായി ചെന്നായ്ക്കൾ സ്ഥാനം മാറ്റി കൊണ്ടിരുന്നതിനാൽ പിടികൂടുന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

