Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശുപത്രിയിൽ കിടക്ക​...

ആശുപത്രിയിൽ കിടക്ക​ വാഗ്​ദാനം ചെയ്​ത്​ 20000 രൂപ തട്ടി

text_fields
bookmark_border
Fraud
cancel

നാഗ്​പൂർ: ആശുപത്രിയിൽ കിടക്ക ശരിയാക്കിത്തരാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ വയോധികനിൽനിന്ന്​ 20000 രൂപ തട്ടിയതായി പരാതി. കൊറോണ വ്യാപനം രൂക്ഷമായ മഹാരാഷ്​ട്രയിൽ രോഗബാധിതയായ ഭാര്യക്കുവേണ്ടി ആശുപത്രിയിൽ ബെഡ്​ തേടിയയാളിൽനിന്നാണ്​ പണം തട്ടിയത്​.

അമരേന്ദ്ര നാരായൺസിങ്​ (65) ആണ്​ തട്ടിപ്പിനിരയായത്​. ഇദ്ദേഹത്തി​െൻറ ഭാര്യ കോവിഡ്​ ബാധിതയായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ആശങ്കാജനകമായതിനെ തുടർന്ന്​ മറ്റേതെങ്കിലും ആശുപത്രിയിലേക്ക്​ മാറ്റാനായിരുന്നു നാരായൺ സിങ്ങി​െൻറ ആലോചന. ബന്ധുക്കളിൽ ഒരാളാണ്​ ആശുപത്രിയിൽ പ്രവേശനത്തിന്​ സഹായിക്കുന്നയാളാണെന്ന്​ ​പരിചയപ്പെടുത്തി രാഹുൽ കുമാർ എന്നയാളുടെ നമ്പർ നൽകിയത്​.

ഫോണിൽ ഇയാളെ ബന്ധപ്പെട്ടപ്പോൾ ഹോസ്​പിറ്റലിൽ ബെഡ്​ ബുക്ക്​ ചെയ്യാൻ 20000 രൂപ അക്കൗണ്ടിൽ ഇടണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു. ആ പണം ട്രാൻസ്​ഫർ ചെയ്​ത ശേഷം കൂടുതൽ പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ നാരായൺ സിങ്​ ആശുപത്രിയിലേക്ക്​ വിളിച്ച​ന്വേഷിച്ചപ്പോൾ അങ്ങനെയൊരാളുമായി അവർക്ക്​ ബന്ധമില്ലെന്നും ബെഡ്​ ബുക്ക്​ ചെയ്​തിട്ടില്ലെന്നും വിവരം ലഭിക്കുകയായിരുന്നു. ഇതോടെയാണ്​ പൊലീസിൽ പരാതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NagpurHospital Bed​Covid 19
News Summary - Man Duped Of Rs 20,000 With Promise Of Hospital Bed
Next Story