Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
cancel

ഗാസിയാബാദ്: ആരോഗ്യവാന്മാരായ യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ രാജ്യത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനിടെ ഗാസിയാബാദിൽ നിന്ന് ഞെട്ടിക്കുന്ന വിഡിയോ. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ശനിയാഴ്ച രാവിലെ 11.55ഓടെയായിരുന്നു സംഭവം. സിദ്ധാർത്ഥ് കുമാർ സിങ് എന്ന കോളജ് വിദ്യാർഥിയാണ് മരിച്ചത്. ഇയാൾ ജിമ്മിലെ ട്രെഡ്മില്ലിൽ വ്യായാമത്തിലേർപ്പെടുന്നതും പെട്ടെന്നുതന്നെ കുഴഞ്ഞുവീണ് മരിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു.



യുവാക്കൾ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് 19 മഹാമാരിക്ക് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണം വർധിച്ചുവരുന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. 45 വയസിൽ താഴെയുള്ള, ആരോഗ്യമുള്ള, മറ്റ് അനുബന്ധരോഗങ്ങളൊന്നുമില്ലാത്ത യുവാക്കൾ അപ്രതീക്ഷിതമായി മരിക്കുന്നതിന്‍റെ കാരണങ്ങളെ കുറിച്ചാണ് പഠിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man dies of heart attack while running on treadmill at Ghaziabad gym
Next Story