Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാൽക്കണിയിൽ നിന്ന് മുറുക്കി തുപ്പിയത് 11 കെവി വൈദ്യുതിലൈനിൽ; 65കാരന് ദാരുണാന്ത്യം

text_fields
bookmark_border
ബാൽക്കണിയിൽ നിന്ന് മുറുക്കി തുപ്പിയത് 11 കെവി വൈദ്യുതിലൈനിൽ; 65കാരന് ദാരുണാന്ത്യം
cancel

ഭോപ്പാൽ: മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഗുഡ്ക ചവച്ചുതുപ്പുന്നതിനിടെ 11 കെ.വി ഹൈടെൻഷൻ വൈദ്യുതിലൈനുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് 65കാരന് ദാരുണാന്ത്യം സംഭവിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലുള്ള ഗഞ്ച് ബസോഡയിലെ ഗായത്രി നഗറിലാണ് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ സംഭവം നടന്നത്. പ്രഭുലാൽ ഗുപ്ത എന്നയാളാണ് മരിച്ചത്.

വാടകവീടിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന പ്രഭുലാൽ ഗുപ്ത ഗുഡ്ക ചവച്ച് തുപ്പുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. തുപ്പിയ ദ്രാവകം സമീപത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ വൈദ്യുതിലൈനുമായി സമ്പർക്കത്തിൽ വന്നതോടെ ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം.

ഛത്തർപുർ സ്വദേശിയായ ഗുപ്ത കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി ഗായത്രി നഗറിലെ വാടകവീട്ടിലായിരുന്നു താമസം. തുടർച്ചയായ ദ്രാവകപ്രവാഹം ഇലക്ട്രിക് ലൈനുമായി ബന്ധപ്പെടുകയാണെങ്കിൽ വൈദ്യുതിപ്രവാഹത്തിന് വഴിയൊരുങ്ങാമെന്ന് വൈദ്യുതിവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സംഭവത്തെ തുടർന്ന് പ്രദേശവാസികൾ വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വീടുകൾക്ക് തൊട്ടടുത്തുകൂടി കടന്നുപോകുന്ന ഹൈടെൻഷൻ ലൈനിനെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തെ വൈദ്യുതിത്തൂണുകൾ, ലൈനുകൾ, വിതരണ ട്രാൻസ്ഫോർമറുകൾ എന്നിവയുടെ അവസ്ഥ മോശമാണെന്നും നാട്ടുകാർ ആരോപിച്ചു. അപകടസാധ്യത കണക്കിലെടുത്ത് 11 കെ.വി ലൈൻ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചിരുന്നതായി വീട്ടുടമകളിലൊരാളായ പത്മ ചിധർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Dies After Spit From Balcony Contacts 11kV Line
Next Story