Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെൻറിലേറ്റർ സ്വിച്ച്...

വെൻറിലേറ്റർ സ്വിച്ച് ഊരിമാറ്റി എയർ കൂളർ ഓണാക്കി; രോഗിക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
വെൻറിലേറ്റർ സ്വിച്ച് ഊരിമാറ്റി എയർ കൂളർ ഓണാക്കി; രോഗിക്ക്​ ദാരുണാന്ത്യം
cancel

കോട്ട: വെന്‍റിലേറ്റർ സ്വിച്ച് അബദ്ധത്തിൽ ഊരിമാറ്റി എയർ കൂളർ ഓണാക്കി, രാജസ്​ഥാനിലെ സർക്കാർ ആശുപത്രിയിൽ 40കാരന്​​​ ദാരുണാന്ത്യം. കോട്ട ജില്ലയിലെ മഹാറാവു ഭീം സിങ്​ (എം.ബി.എസ്​) ആശുപത്രിയിലാണ്​ സംഭവം. 

കോവിഡ്​ ​സംശയത്തെ തുടർന്ന്​ അത്യാസന്ന നിലയിൽ ജൂൺ 13നാണ്​ ഇദ്ദേഹത്തെ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചത്​. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തി​​​​െൻറ കോവിഡ്​ പരിശോധനഫലം നെഗറ്റീവായിരുന്നു. അത്യാസന്ന വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ മറ്റൊരു രോഗിക്ക്​ കോവിഡ് ​സ്​ഥിരീകരിച്ചു. തുടർന്ന്​ കോവിഡ്​ പോസിറ്റീവല്ലാത്ത രോഗിയെ ജൂൺ 15ന്​ ഐസൊ​േലഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. 

​വെന്‍റിലേറ്ററി​​​​െൻറ സഹായത്തോടെയായിരുന്നു ഐസൊലേഷൻ വാർഡിൽ ഇദ്ദേഹത്തി​​​​െൻറ ജീവൻ നിലനിർത്തിയിരുന്നത്​. ബന്ധുക്കളിൽ ഒരാൾ രോഗിക്ക്​ സഹായിയുമായി ഉണ്ടായിരുന്നു. ഐ​െസാലേഷൻ വാർഡിൽ കടുത്ത ചൂട്​ അനുഭവപ്പെട്ടതി​െന തുടർന്ന്​ ബന്ധു എയർ കൂളർ സ്വന്തമായി വാങ്ങുകയായിരുന്നു. എന്നാൽ വൈദ്യുതിയുമായി ബന്ധിപ്പിക്കാൻ പ്ലഗ്​ കാണാത്തതിനെ തുടർന്ന്​ സമീപത്ത്​ കണ്ട സ്വിച്ച്​്​ ബോർഡിലെ പ്ലഗ്​ ഉൗരി എയർ കൂളർ ഓണാക്കുകയായിരുന്നു. രോഗിയുടെ ജീവൻ നിലനിർത്താൻ സഹായിച്ചിരുന്ന വെന്‍റിലേറ്ററി​​​​െൻറ പ്ലഗ്​ ആയിരുന്നു ബന്ധു ഊരിമാറ്റിയത്​.  

അരമണിക്കൂർ കഴിഞ്ഞതോടെ വെന്‍റിലേറ്ററി​​​​െൻറ പ്രവർത്തനം നിലച്ചു. രോഗിക്ക്​ ദേഹാസ്വസ്​ഥ്യം അനുഭവപ്പെട്ടതോടെ ഡോക്​ടർമാരും ആരോഗ്യപ്രവർത്തകരും സ്​ഥലത്തെത്തി. ഉടൻ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ നിലനിർത്താനായില്ല. തുടർന്ന്​ സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിക്ക്​ രൂപം നൽകി. ഡെപ്യൂട്ടി സുപ്രണ്ട്​, നഴ്​സിങ്​ സൂപ്രണ്ട്​. ചീഫ്​ മെഡിക്കൽ ഓഫിസർ എന്നിവരടങ്ങുന്ന കമ്മിറ്റി ശനിയാഴ്​ച റിപ്പോർട്ട്​ നൽകണമെന്ന്​ ആശുപത്രി സൂപ്രണ്ട്​ ഡോ. നവീൻ സക്​സേന അറിയിച്ചു. അതേസമയം ആ​േരാപണ വിധേയനായ രോഗിയുടെ ബന്ധു കമ്മിറ്റിയോട്​ പ്രതികരിക്കാൻ തയാറായില്ല. അന്വേഷണ റിപ്പോർട്ടിൽ പറയുന്ന കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന്​ രോഗിയെ ചികിത്സിച്ചിരുന്ന ഡോക്​ടർ അറിയിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthandeath newsmalayalam newsindia newsVentilatorMan Death
News Summary - Man Dies After Family Members Unplug Ventilator To Plug In Cooler -India news
Next Story