Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിടിച്ച പാമ്പിനെ...

പിടിച്ച പാമ്പിനെ കഴുത്തിൽചുറ്റി പ്രദർശിപ്പിക്കുന്നതിനിടയിൽ കടിയേറ്റ്​ യുവാവ്​ മരിച്ചു

text_fields
bookmark_border
Snake Bite
cancel

മുംബൈ: ജനവാസമേഖലയിൽനിന്ന്​ താൻ പിടിച്ച പാമ്പിനെ ആളുകൾക്കുമുമ്പിൽ പ്രദർശിപ്പിക്കുന്നതിനിടയിൽ കടിയേറ്റ്​ യുവാവ്​ മരിച്ചു. താനെയിലെ മുംബ്രയിൽ സഞ്​ജയ്​ നഗർ പ്രദേശത്തുവെച്ച്​ പിടിച്ച പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടയിൽ കടിയേറ്റ്​​ 28കാരനായ മുഹമ്മദ്​ ഷെയ്​ഖ്​ ആണ്​ മരിച്ചത്​.

പാമ്പിനെ പിടിച്ചശേഷം ആളുകൾക്കുമുമ്പിൽ പ്രദർശിപ്പിക്കുകയായിരുന്നു യുവാവ്​. അതിനിടയിൽ പാമ്പിനെ സ്വന്തം കഴുത്തിൽ ചുറ്റി ഇയാൾ മാർക്കറ്റിൽ ആളുകൾക്കിടയിലൂടെ നടന്നു. ഈ സമയത്താണ്​ മുഹമ്മദ്​ ഷെയ്​ഖിനെ പാമ്പ്​ കടിച്ചത്​. മൂന്നുതവണ ഇയാളെ പാമ്പ്​ കടിച്ചതായി പൊലീസ്​ പറഞ്ഞു.

പ്രദർശനം തുടരുന്നതിനിടയിൽ ഇയാളുടെ സുഹൃത്തുക്കൾ ദൃശ്യങ്ങൾ കാമറയിൽ പകർത്തുന്നുണ്ടായിരുന്നു. അൽപസമയത്തിനുശേഷം അസ്വസ്​ഥത അനുഭവപ്പെട്ടു തുടങ്ങിയ യുവാവിനെ അടുത്തുള്ള ആ​ശുപത്രിയിലെത്തിച്ചെങ്കിലും അപ്പോ​േഴക്കും മരിച്ചിരുന്നു. മുംബ്ര പൊലീസ്​ അപകട മരണത്തിന്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thanesnake bite
News Summary - Man dies after being bitten by snake while exhibiting it
Next Story