മർദിച്ച് മൂത്രം കുടിപ്പിച്ച യുവാവ് മരിച്ചു
text_fieldsചണ്ഡിഗഡ്: െകട്ടിയിട്ട് മർദിച്ച് മൂത്രം കുടിപ്പിച്ച യുവാവ് മരിച്ചു. സംഭവത്തിൽ പെ ാലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ ശനിയാഴ്ച രാവിലെ യാണ് സംഭവം. ചങ്ങാലിവാല ഗ്രാമക്കാരനായിരുന്നു യുവാവ്. കാലുകൾ മുറിച്ചുമാറ്റിയ നിലയിൽ ഗുരുതര പരിക്കേറ്റ 37കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊലപാതക കുറ്റമടക്കം ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തതായി സീനിയർ പൊലീസ് സൂപ്രണ്ട് സന്ദീപ് ഗാർഗ് പറഞ്ഞു.
ഒക്ടോബർ 21ന് ഉണ്ടായ വഴക്കാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. അന്ന് നാട്ടുകാർ പ്രശ്നം രമ്യമായി പരിഹരിച്ച് വിട്ടിരുന്നു. പിന്നീട് ഈ മാസം ഏഴിന് പ്രശ്നം പറഞ്ഞുതീർക്കാനായി പ്രതികളിലൊരാളായ റിങ്കുവിെൻറ വീട്ടിലെത്താൻ നിർദേശിക്കുകയായിരുന്നു. അവിടെനിന്ന് നാലുപേർ ക്രൂരമായി മർദിക്കുകയും തൂണിൽ കെട്ടിയിടുകയും ചെയ്തു.
തൊണ്ട വരണ്ടപ്പോൾ കുടിവെള്ളം ചോദിച്ചപ്പോഴാണ് മൂത്രം കുടിപ്പിച്ചത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പഞ്ചാബ് പിന്നാക്ക വിഭാഗ കമീഷൻ പെലീസിൽ നിന്ന് റിപ്പോർട്ട് തേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
