പാൻ മസാല തുപ്പാൻ ശ്രമിച്ചു; കാർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു
text_fieldsന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ യമുന എക്സ്പ്രസ്വേയിൽ കാർ ഡിവൈറിലിടിച്ച് യുവാവ് മരിച്ചു. പ്രശാന്ത് കസാന എന്ന 27 കാരനാണ് മരിച്ചത്. അതിവേഗതയിൽ വരികയായിരുന്ന ജാഗ്വർ കാറാണ് അപകടത്തിൽ പെട്ടത്. കാറിെൻറ വിൻഡോ താഴ്ത്തി പാൻ മസാല തുപ്പാൻ വേണ്ടി തല പുറത്തേക്കിട്ടതായിരുന്നു യുവാവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തലപുറത്തേക്കിട്ടപ്പോൾ യുവാവിന് കാറിെൻറ നിയന്ത്രണം വിട്ടു. തുടർന്ന് കാർ റോഡിെൻറ നടുവിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി യുവാവിനെ ഉടൻ തന്നെ കൈലാഷ് ആശുപ്ത്രിയിലെത്തിച്ചു. പിന്നീട് ബന്ധുക്കളെത്തി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ അപകടത്തിനു പിറകിലെ കാരണം അറിയില്ലെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ യുവാവിെൻറ കുടംബത്തിെൻറ മൊഴി എടുക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ഉണ്ടായിട്ടില്ലെനും പൊലീസ് അറിയിച്ചു.