താജ്മഹലിൽ ബോംബുണ്ടെന്ന വ്യാജ സന്ദേശം നൽകിയയാൾ പിടിയിൽ; മാനസിക രോഗിയെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: താജ്മഹലിൽ ബോംബുണ്ടെന്ന വ്യാജ സന്ദേശം നൽകിയയാൾ പിടിയിൽ. യു.പിയിലെ ഫിറോസാബാദിൽ നിന്നാണ് വിമൽ കുമാർ സിങ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാളുടെ മാനസികനില തകരാറിലാണെന്ന് വ്യക്തമായതായി ആഗ്ര അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സതീഷ് ഗണേഷ പറഞ്ഞു. ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
കാസഗഞ്ചി പട്യാലി സ്വദേശിയാണ് വിമൽ കുമാർ. ഫിറോസാബാദിെല ഒക്റയിലെ അമ്മയുടെ വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അറിവാകുയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ 10.30നാണ് താജ്മഹലിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശമെത്തിയത്. താജ്മഹലിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസ് കണ്ട്രോൾ റൂമിലാണ് ലഭിച്ചത്. അജ്ഞാതനായ വ്യക്തി താജ്മഹൽ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പൊട്ടുമെന്നും അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇക്കാര്യം പൊലീസ് താജ്മഹലിലെ സുരക്ഷ ഉദ്യോഗസ്ഥരെ അറിച്ചു. സന്ദർശകരെ മുഴുവൻ പുറത്തിറിക്കി പരിശോധന നടത്തി. 45 മിനിറ്റ് നേരത്തേക്ക് താജ്മഹൽ അടച്ചിടുകയും ചെയ്തു.