Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബന്ധുവായ യുവാവ്...

ബന്ധുവായ യുവാവ് പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു

text_fields
bookmark_border
ബന്ധുവായ യുവാവ് പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു
cancel

അഹമ്മദാബാദ്: ഗുജറാത്തിൽ പന്ത്രണ്ട് വയസുകാരിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു. പെൺകുട്ടിയെ ക്രൂരമായി കൊന്ന ബന്ധുവായ 25കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബൈക്കിൽ കയറ്റാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബാനസ്‌കന്ത ജില്ലയിലെ ദീസ എന്ന സ്ഥലത്താണ് സംഭവം. ഭിന്ന ശേഷിക്കാരിയായ കുട്ടിയെയാണ് ബന്ധുവാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച കുട്ടിയെ കാണാതായിരുന്നു. തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം ദന്തിവാഡയിലെ മോട്ടി ഭാഘർ എന്ന സ്ഥലത്ത് നിന്ന് ശനിയാഴ്ച കണ്ടെത്തുകയായിരുന്നു. ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Caserape cousin
Next Story