വിവാഹം കഴിക്കാൻ 23കാരൻ സൈക്കിളിൽ താണ്ടിയത് 100 കിലോമീറ്റർ
text_fieldsഹമിർപുർ: വിവാഹം കഴിക്കാൻ കൊറോണയും ലോക്ഡൗണുമൊന്നും ഉത്തർപ്രദേശിലെ 23കാരന് മുന്നിൽ വെല്ലുവിളിയായില്ല. 100 കി.മി ദൂരം സൈക്കിൾ ചവിട്ടി കൽകി പ്രജാപതി വധുവിെൻറ വീട്ടിലെത്തി. ആചാരപ്രകാരം വിവാഹം നടത്തി വധുവുമായി സൈക്കിളിൽ തന്നെ മടങ്ങുകയും ചെയ്തു. ലഖ്നോവിൽ നിന്ന് 150 കി.മി അകലെയുള്ള പൗതിയ ജില്ലയിലാണ് സംഭവം.
ഏപ്രിൽ 25നാണ് റിങ്കിയുമായി പ്രജാപതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് അധികൃതർ അനുമതി നൽകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രജാപതി. നടക്കില്ലെന്നുറപ്പായപ്പോഴാണ് സ്വന്തം നിലക്ക് കാര്യം നോക്കിയത്. ലഖ്നോവിൽ നിന്ന് 230 കി.മി ദൂരമുണ്ട് വധൂഗൃഹതതിലേക്ക്.
‘‘വിവാഹത്തിന് പൊലീസിെൻറ അനുമതി ലഭിക്കാതായപ്പോൾ എെൻറ മുന്നിൽ മറ്റു വഴികളില്ലായിരുന്നു. മോട്ടോർ സൈക്കിളുണ്ടെങ്കിലും ലൈസൻസില്ല. ഒടുവിൽ വധുവിനെ കൊണ്ടുവരാൻ സൈക്കിളിൽ പുറപ്പെടുകയായിരുന്നു. കൊറോണയെ തടയാൻ കർച്ചീഫ് കൊണ്ട് മുഖം മറച്ചായിരുന്നു യാത്ര. ’’-പ്രജാപതി പറയുന്നു.
പത്താംക്ലാസ് പൂർത്തിയാക്കിയ പ്രജാപതി കർഷകനാണ്. മാതാവ് സുഖമില്ലാതിരിക്കുകയാണ്. അതിനാൽ ഭക്ഷണം ഉണ്ടാക്കിത്തരാൻ പോലും ആരുമില്ല. വിവാഹം കഴിച്ചാൽ അതിനു പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് താൻ ലോക്ഡൗൺ കഴിയുന്നതു വരെ കാത്തിരിക്കാതിരുന്നതെന്നും പ്രജാപതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
