Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
gym 7868
cancel

ലഖ്നോ: ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ജിതേന്ദ്ര സിങ് എന്ന 40കാരനാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്ഥിരമായി ജിമ്മിലെത്തുന്നയാളാണ് ഇൻഷുറൻസ് ഏജന്‍റായ ജിതേന്ദ്ര സിങ്. വെള്ളിയാഴ്ച രാവിലെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്തുകൊണ്ടിരിക്കെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു.

ജിതേന്ദ്ര സിങ് കുഴഞ്ഞുവീഴുന്നതും ഒപ്പമുണ്ടായിരുന്ന ആൾ ഉടൻ സി.പി.ആർ നൽകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.

ഹൃദായാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man collapses and dies while using treadmill
Next Story