Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൈക്കുഞ്ഞിനെ കൈയിൽ...

കൈക്കുഞ്ഞിനെ കൈയിൽ തൂക്കി ട്രക്കിലേക്ക്​; യാതനകളുടെ നേർസാക്ഷ്യമായി ആ ചിത്രം...

text_fields
bookmark_border
കൈക്കുഞ്ഞിനെ കൈയിൽ തൂക്കി ട്രക്കിലേക്ക്​; യാതനകളുടെ നേർസാക്ഷ്യമായി ആ ചിത്രം...
cancel

റായ്​പൂർ: ഒരു കൈയിൽ സ്വന്തം കൈക്കുഞ്ഞിനെ തൂക്കി  മറുകൈകൊണ്ട്​ ചരക്കുലോറിയിൽ കെട്ടിയ കയറിൽ തൂങ്ങിപ്പിടിച്ച്​ കയറാനൊരുങ്ങുന്ന ആ പിതാവി​​െൻറ ചിത്രം രാജ്യത്തി​​െൻറ മുഴുവൻ ശ്രദ്ധയുമാവാഹിച്ചു കഴിഞ്ഞു. വീടു​കളിലേക്ക്​ മടങ്ങാൻ പെടാപ്പാടു പെടുന്ന അന്തർ സംസ്​ഥാന തൊഴിലാളികളുടെ ദുരിതങ്ങളുടെ നേർസാക്ഷ്യമാവുകയാണ്​ ആ ദൃശ്യങ്ങൾ. നിരവധി പേരാണ്​ ചിത്രവും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്​. 

നിറയെ ആളുകളുള്ള ആ ട്രക്കി​​െൻറ ട്രെയ്​ലറിലേക്ക്​ കയറുന്ന യുവാവി​​െൻറ കൈയിലേക്ക്​ കുഞ്ഞിനെ നൽകി ഭാര്യ താഴെ നിൽപുണ്ട്​. 20 സെക്കൻറ്​ ദൈർഘ്യമുള്ള ദൃശ്യത്തിൽ തിരക്കുള്ള ട്രക്കിലേക്ക്​ സ്​ത്രീകളും കുട്ടികളും  ഉൾപ്പെടെ സാഹസികമായി കയറുന്നത്​ കാണാം. ഒരു വയസിനു താഴെയുള്ള ക​ുട്ടികളാണ്​ സംഘത്തിലുള്ളത്​.  സ്​ത്രീകളും സാഹസപ്പെട്ടാണ്​ ലോറിയിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നത്​. 

ഛത്തീസ്​ഗഢിലെ റായ്​പൂരിൽ നിന്നും കൈകുഞ്ഞുങ്ങളും സ്​ത്രീകളും ഉൾപ്പെടെ ഹെവി ലോഡ്​ ട്രക്കിൽ കയറുന്ന ദൃശ്യങ്ങളാണ്​ പുറത്തുവന്നിട്ടുള്ളത്​. ഝാർഖണ്ഡിലെ ഗ്രാമത്തിലെത്താനുള്ള യാത്രയിലാണിവർ. ഇവരിൽ മിക്കവരും പല ട്രക്കുകളിലായി തെലങ്കാന നിന്ന്​ റായ്​പൂർ വരെ എത്തിയതാണ്​. 
മൂന്നാംഘട്ട ലോക്​ഡൗണിന്​ ഇളവു വരുത്തിയതോടെ സ്വന്തം നാടുകളിലേക്ക്​ മടങ്ങാൻ പ്രത്യേക ട്രെയിൻ സർവീസുകൾ ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടു​ം അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്രാ​േക്ലശം അവസാനിക്കുന്നില്ലെന്നതി​​െൻറ തെളിവാണിത്​. 

തെലങ്കാനയിൽ നിന്ന്  ദിവസങ്ങൾക്ക്​ മു​േമ്പ ആരംഭിച്ച ദുരിത യാത്രയാണിതെന്നും വീട്ടിലെത്താൻ മറ്റ്​ മാർഗങ്ങളി​െലന്നും തൊഴിലാളികൾ എൻ.ഡി.ടിവി പ്രതിനിധിയോട്​ പ്രതികരിച്ച​ു. തെലങ്കാനയിൽ നിന്ന്​ ചുട്ടുപൊള്ളുന്ന വെയിൽ നാലു ദിവസം മറ്റൊരു ഹെവി ലോഡ്​ ട്രക്കിലിരുന്നാണ്​ ഇവർ റായ്​പൂരിൽ എത്തിയിരുന്നത്​. ആവശ്യത്തിന്​ വെള്ളമോ ഭക്ഷണമോ ഉണ്ടായിരുന്നില്ലെന്നും തങ്ങൾ നിസഹായരാണെന്നും അവർ പറയുന്നു. 

ഝാർഖണ്ഡ്​ സർക്കാർ ഒരു തരത്തിലുള്ള സൗകര്യവും തൊഴിലാളികൾക്കായി നൽകുന്നില്ലെന്നും അവർ ആരോപിക്കുന്നു. പ്രത്യേക തീവണ്ടികളെ കുറിച്ചുള്ള ചോദ്യത്തിന്​ അത്തരം യാത്രാസൗകര്യത്തെ കുറിച്ചുള്ള ഒരു വിവരവും തങ്ങൾക്ക്​ ലഭിച്ചി​ട്ടില്ല എന്നായിരുന്നു മറുപടി. 

ലോക്​ഡൗൺ ഇളവു ചെയ്​തതോടെ ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളാണ്​ നാട്ടിലേക്ക് മടങ്ങുന്നത്​. കേന്ദ്രസർക്കാർ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റിന്​ പണമില്ലാത്തതിനാലും കൃത്യമായ രേഖകളില്ലാത്തിനാലും നിരവധിപേരാണ്​ ദിവസങ്ങളോളം നടന്നും സൈക്കിളിലും ട്രക്കുകളിലും മറ്റ്​ വാഹനങ്ങളിലും കയറിയും സ്വന്തം നാട്ടിലേക്ക്​ മടങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jharkhandraipurindia newscovid 19lock downmigrant labourers
News Summary - Man Clutches Baby In Scramble To Get On Truck: Story Behind Tragic Image
Next Story