Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡിഗോ വിമാനത്തിലെ...

ഇൻഡിഗോ വിമാനത്തിലെ ടോയ്​ലറ്റിൽ പുകവലിച്ചയാൾ പിടിയിൽ

text_fields
bookmark_border
ഇൻഡിഗോ വിമാനത്തിലെ ടോയ്​ലറ്റിൽ പുകവലിച്ചയാൾ പിടിയിൽ
cancel

പനാജി: ഇൻഡിഗോ വിമാനത്തിലെ ടോയ്​​ലറ്റിൽ പുകവലിച്ചയാൾ പിടിയിൽ. അഹമ്മദാബാദിൽ നിന്ന്​ ഗോവയിലേക്ക്​ പോയ ഇൻഡ ിഗോയുടെ 6E-947 എന്ന വിമാനത്തിലെ യാത്രക്കാരനാണ്​ പിടിയിലായത്​. കാബിൻ ക്രൂവാണ്​ ഇയാൾ പുകവലിക്കുന്നത്​ കണ്ടത്​.

ഇന്ത്യയുടെ സുരക്ഷാ നിയമങ്ങൾ പ്രകാരം ആഭ്യന്തര വിമാന സർവീസുകളിൽ പുക വലിക്കുന്നത്​ നിയമവിരുദ്ധമാണ്​. പുകവലി
​ശ്രദ്ധയിൽപ്പെട്ടയുടൻ കാബിൻ ക്രൂ ഫ്ലൈറ്റ്​ ക്യാപ്​റ്റനെ വിവരമറിയുക്കുകയായിരുന്നു. തുടർന്ന്​ വിമാനത്താവളത്തിലെ പുകവലി നിയമവിരുദ്ധമാണെന്ന്​ ക്യാപ്​റ്റൻ യാത്രക്കാരനെ അറിയിച്ചു.

വിമാനം പനാജിയിൽ ഇറങ്ങിയതിന്​ പിന്നാലെ യാത്രക്കാരന്​ പൊലീസ്​ നോട്ടീസ്​ നൽകി. പിന്നീട്​ ഇയാളെ സി.​െഎ.എസ്​.എഫ്​ ഉദ്യോഗസ്ഥർക്ക്​ കൈമാറി.

Show Full Article
TAGS:indigo flightsmokingIndia Newsmalayalam news
News Summary - Man Caught Smoking In IndiGo Flight Toilet-India news
Next Story