Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാർലമെന്റ് പരിസരത്ത് കറങ്ങിയ യുവാവ് കസ്റ്റഡിയിൽ; കൈയിലെ കടലാസിൽ കോഡുകളെന്ന് പൊലീസ്
text_fieldsbookmark_border
ന്യൂഡൽഹി: പാർലമെന്റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ യുവാവിനെ സി.ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈയിൽ നിന്ന് പ്രത്യേക കോഡുകൾ അടങ്ങിയ കടലാസ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
പാർലമെന്റിന് പുറത്തെ പുൽത്തകിടിക്ക് സമീപം ചുറ്റിത്തിരിഞ്ഞ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ബാഗിൽ നിന്ന് ഡ്രൈവിങ് ലൈസൻസും വിവിധ പേരുകളിലുള്ള ആധാർ കാർഡുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബാഗിൽനിന്നാണ് കോഡുകളെന്ന് സംശയിക്കുന്ന കടലാസ് ലഭിച്ചത്.
താൻ ജമ്മു കശ്മീരിലെ ബുദ്ഗാം സ്വദേശിയാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. 2016ൽ ഡൽഹിയിൽ വന്നതാണെന്നാണ് പറഞ്ഞത്. ഇയാളുടെ മറുപടികളിൽ വൈരുധ്യമുള്ളതായി പൊലീസ് പറയുന്നു. യുവാവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.
Next Story

