Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിന്ദുരാഷ്ട്ര വാദം ഉയർത്തിയ യുവാവിന് മംഗളൂരുവിൽ വിദ്യാർഥികളുടെ മർദനം

text_fields
bookmark_border
manjunadh-260919.jpg
cancel

മംഗളൂരു: ഹിന്ദുരാഷ്ട്ര വാദമുയർത്തിയ യുവാവിന് മംഗളൂരുവിലെ ഷോപ്പിങ് മാളിൽ വിദ്യാർഥികളുടെ മർദനം. സംഭവവുമായി ബന ്ധപ്പെട്ട് പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയായിരുന്നു സംഭവം. ബണ്ട്വ ാൾ സ്വദേശിയായ മഞ്ജുനാഥ് എന്നയാൾക്കാണ് മർദനമേറ്റത്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ഇവിടെ മുസ്​ലിംകൾക്ക് സ്ഥാനമില്ലെന്നും ആയിരുന്നു മഞ്ജുനാഥ് വാദിച്ചത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളുമായി വാക്കേറ്റമുണ്ടാവുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

എം. സഫ്വാൻ, മറ്റൊരു വിദ്യാർഥി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Calls For Hindu Rashtra, Thrashed -india news
Next Story