Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമൂസ വിത്​ ചട്​നി,...

സമൂസ വിത്​ ചട്​നി, രസഗുള, മദ്യം; യു.പിയിൽ കോവിഡ്​ ഹെൽപ്​​ ലൈനിൽ വരുന്ന ലിസ്​റ്റ്​ നീളും

text_fields
bookmark_border
samosa.jpg
cancel

ലഖ്​നോ: കോവിഡ്​ 19​​െൻറ പശ്ചാത്തലത്തിലുള്ള കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്​ഡൗണിൽ വീട്ടിലിരിക്കുന്ന ജനങ ്ങളുടെ ആവശ്യങ്ങൾ ​മനസിലാക്കി പ്രവർത്തിക്കാൻ ഒരുങ്ങിയ യു.പി പൊലീസ് പുലിവാലുപിടിച്ച മട്ടാണ്​​. കാര്യം മറ്റൊന ്നുമല്ല, ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള കൊവിഡ് ഹെല്‍പ് ലൈന്‍ നമ്പറില്‍ ഇപ്പോൾ വരുന്ന കോളുകളാണ്​ അവ ർക്ക്​ തലവേദന സൃഷ്​ടിച്ചിരിക്കുന്നത്​.

ഹെൽപ്പ്​ ലൈനിൽ അടിയന്തര സഹായങ്ങൾക്ക്​ വിളിക്കുന്നവർക്കൊപ്പം ചൂ ട് സമൂസ, രസഗുള, പിസ്സ, പാൻ എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകളും നിരന്തരം വരുന്നുണ്ടെന്ന്​ അവർ പറയുന്നു. അടച്ചുപൂട്ടലി​​െൻറ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന്​ ബോറടിച്ച്​ ചിലർ നടത്തുന്ന തമാശക്ക്​ തക്കതായ ശിക്ഷയും ​െപാലീസ്​ നൽകിത്തുടങ്ങിയിട്ടുണ്ട്​.

രാംപൂരില്‍ താമസിക്കുന്ന യുവാവ്​ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ആവശ്യപ്പെട്ടത്​ സമൂസയും ചട്​നിയുമാണ്​. അധികൃതര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം വിളിക്കാവുന്ന നമ്പറാണിതെന്ന്​ പരമാവധി പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചുവെങ്കിലും യുവാവ് നിരവധി തവണ വിളിച്ചുകൊണ്ടിരുന്നു. ഇതോടെ സമൂസ വീട്ടിലെത്തിച്ച പൊലീസ്​ ഇയാളോട് സമീപത്തെ ഓട വൃത്തിയാക്കാനും ആവശ്യപ്പെട്ടു. റാംപുർ ജില്ലാ മജിസ്‌ട്രേറ്റ്​ ആഞ്ജനേയ കുമാറി​​െൻറ ഉത്തരവ് പ്രകാരമായിരുന്നു നടപടി. ലോക്ക്ഡൗണ്‍ സമയത്ത് ഉദ്യോഗസ്ഥരെ ശല്യപ്പെടുത്തിയതിനാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു.

സമൂസക്ക്​ പിന്നാലെ എത്തിയത്​ പിസ്സയും പാനുമൊക്കെ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നും യു.പി പൊലീസ്​ പറയുന്നു. ‘‘ത​​െൻറ മദ്യത്തി​​െൻറ ക്വോട്ട ലഭിച്ചില്ലെന്നും അതുകൊണ്ട്​ ശരീരം പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും പറഞ്ഞ്​ ഒരാൾ വിളിച്ചു. അയാൾക്ക്​ മദ്യം എത്തിച്ചുകൊടുക്കണമത്രേ.. എത്രയും പെട്ടന്ന്​ ഡോക്​ടറെ കാണാനാണ്​ ഞങ്ങൾ നിർദേശം നൽകിയത്​. റോഡ്​ വൃത്തിയാക്കാനും ഒാട വൃത്തിയാക്കാനുമൊക്കെ പറഞ്ഞാണ്​​ ഇപ്പോൾ ഇത്തരം ശല്യക്കാരെ ശിക്ഷിക്കുന്നത്​. മറ്റുള്ളവരും പിന്തുടരാതിരിക്കാനാണ്​ ഇത്തരം നടപടി’’ - പൊലീസ്​ പറയുന്നു.

രസഗുള വേണം

പൊലീസിനെ ആവശ്യം പറഞ്ഞ്​ വിളിക്കുന്നത്​​ യുവാക്കൾ മാത്രമാണെന്ന്​ കരുതുന്നവരുണ്ടെങ്കിൽ അവർക്ക്​ തെറ്റി. എത്രയും പെട്ടന്ന്​ ആറ്​ രസഗുളകൾ വേണമെന്ന്​ പറഞ്ഞ്​ വിളിച്ചത്​ ഒരു വൃദ്ധൻ. എന്നാൽ അയാൾ രസഗുള ചോദിച്ചത്​ കാര്യമായിട്ടായിരുന്നു. വീട്ടിൽ തനിച്ച്​ താമസിക്കുന്ന ഇയാൾക്ക്​ കുറഞ്ഞ ഷുഗർ കാരണമുണ്ടാകുന്ന ഹൈപോഗ്ലൈസീമിയ ആയിരുന്നു. രസഗുള തിന്നതോടെ അയാൾ പതുക്കെ നോർമലായി. സ്​റ്റേഷൻ ഹൗസ്​ ഒാഫീസറായ സന്തോഷ്​ സിങ്​ പറഞ്ഞു.

അത്യാവശ്യ കാര്യങ്ങൾക്കും വൈദ്യസഹായത്തിനും നിരവധി പേരാണ്​ വിളിക്കുന്നതെന്നും എന്നാൽ ചിലരുടെ പറ്റിക്കൽ കോളുകൾ വലിയ ബുദ്ധിമുട്ടാണ്​ പൊലീസ്​ ഡിപ്പാർട്ട്​മ​െൻറിനുണ്ടാക്കുന്നതെന്നും പൊലീസുകാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policecovid helplineUttar Pradesh
News Summary - UP man calls COVID-19 helpline asking for samosas-india news
Next Story