Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കറുത്തവളെന്ന് കളിയാക്കി; ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊന്ന് ഭാര്യ, ജനനേന്ദ്രിയം മുറിച്ചുമാറ്റി

text_fields
bookmark_border
കറുത്തവളെന്ന് കളിയാക്കി; ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊന്ന് ഭാര്യ, ജനനേന്ദ്രിയം മുറിച്ചുമാറ്റി
cancel

നിറത്തി​ന്റെ പേരിൽ നിരന്തരം കളിയാക്കിയതിനെ തുടർന്ന് ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു. ജനനേന്ദ്രിയം മുറിച്ചുമാറ്റി. 30കാരിയായ യുവതിയാണ് ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയത്. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലാണ് സംഭവം. തന്റെ കറുത്ത നിറത്തെക്കുറിച്ച് പതിവായി പരിഹസിച്ചതിൽ മനംനൊന്താണ് യുവതി ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സംഗീത സോൻവാനിയെന്ന യുവതിയാണ് ഞായറാഴ്ച രാത്രി അമലേശ്വർ ഗ്രാമത്തിൽ വച്ച് ഭർത്താവ് അനന്ത് സോൻവാനിയെ (40) കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പട്ടാൻ ഏരിയ സബ് ഡിവിഷനൽ ഓഫീസർ ദേവാൻഷ് റാത്തോഡ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ, ഭർത്താവ് തന്റെ ഭാര്യയെ വൃത്തികെട്ടവളെന്ന് വിളിക്കുകയും അവരുടെ ഇരുണ്ട ചർമ്മത്തെക്കുറിച്ച് പതിവായി പരിഹസിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഈ വിഷയത്തിൽ ദമ്പതികൾ മുമ്പ് പലതവണ വഴക്കിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാത്രി ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി.

ദേഷ്യത്തിൽ സംഗീത വീട്ടിൽ സൂക്ഷിച്ചിരുന്ന കോടാലി കൊണ്ട് ഭർത്താവിനെ ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അനന്തിന്റെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റിയതായും പൊലീസ് പറഞ്ഞു. തന്റെ ഭർത്താവിനെ ആരോ കൊന്നുവെന്ന് പറഞ്ഞ് പിറ്റേന്ന് രാവിലെ ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാൻ യുവതി ശ്രമിച്ചെങ്കിലും പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം ചെയ്തതായി സമ്മതിക്കുകയായിരുന്നു. ആദ്യ ഭാര്യ മരിച്ചതിനെ തുടർന്നാണ് അനന്ത് സംഗീതയെ വിവാഹം കഴിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Called Wife Ugly, Taunted Her Over Dark Skin. She Killed Him With Axe
Next Story