യു.പിയിൽ ദുരഭിമാനക്കൊല: പിതാവ് മകളെ തീകൊളുത്തി കൊന്നു
text_fieldsലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ പിതാവ് 22കാരിയായ മകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബത്തിെൻറ താത്പര്യത്തിനെതിരെ വിവാഹം കഴിച്ചതാണ് പിതാവിനെ ഇൗ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്. ഗൽഫാഷ ബിയാണ് െകാല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഗൽഫാഷയും രണ്ടു വയസുകാരനായ മകനും ബന്ധുവായ സ്ത്രീയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പിതാവ് മഷ്റുഫ് റാസ ഖാനും ബന്ധുക്കളും വന്ന് പെൺകുട്ടിയെ ശകാരിക്കുകയും തീെകാളുത്തുകയുമായിരുന്നു. അതേസമയം അക്രമികൾ കുഞ്ഞിനെ ഉപദ്രവിച്ചില്ല. ഗൽഫാഷ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
വീട്ടുകാരുടെ താത്പര്യം മറികടന്ന് മൂന്നു വർഷം മുമ്പ് സാജിദ് അലി എന്നയാളെ ഗൽഫാഷ വിവാഹം െചയ്തിരുന്നു. ഇതാണ് പിതാവിെന പ്രേകാപിപ്പിച്ചതെന്ന് െപാലീസ് കരുതുന്നു. സാജിദിൻറ പിതാവിെൻറ പരാതിയിൽ കേസെടുത്ത െപാലീസ് ഗൽഫാഷയുടെ ബന്ധു അഷ്റഫിനെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
