Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കോവിഡ്​ 19: സമൂഹ...

​കോവിഡ്​ 19: സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയയാൾ പിടിയിൽ

text_fields
bookmark_border
​കോവിഡ്​ 19: സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയയാൾ പിടിയിൽ
cancel

ഗുവാഹത്തി: കൊറോണ വൈറസ് (കോവിഡ്​ 19) ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്തതിന് അരുണാചൽ പ്രദേശിലെ ഈസ്റ്റ് സിയാങ് സ്വദേശിക്കെതിരെ കേസെടുത്തു. സുബു കെന സെറിങ്​ എന്നയാൾക്ക െതിരെയാണ്​ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തത്​. ജില്ലാ മെഡിക്കൽ ഓഫീസർ കലിംഗ് ദയാത്, പസിഘട്ട് പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടു​ത്തത്​.

കൊറോണ വൈറസ് ബാധ പസിഘട്ടിലെത്തിയതായും രണ്ട് രോഗികളെ അപ്പർ ആസാമിലെ ദിബ്രുഗഡിലേക്ക് റഫർ ചെയ്തതായും ഫേസ്ബുക്കിൽ പോസ്റ്റുചെയ്തതിനാണ്​ കേസെടുത്തത്​. എന്നാൽ, ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കൊറോണ വൈറസ് ബാധയുടെ വ്യാപനം പരിശോധിക്കുന്നതിനായി വിദേശികൾക്ക് പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് (പി.എ.പി) നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ അരുണാചൽ പ്രദേശ് സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്ന്​ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പി.ടി.​െഎയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ്​​ റിപ്പോർട്ട്​ ചെയ്​തു​.

ചൈനയുമായി അതിർത്തി പങ്കിടുന്ന കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളിലേക്ക്​ പ്രവേശിക്കാൻ വിദേശികൾക്ക്​ പി.എ.പി ആവശ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona virusmisleading information
News Summary - Man booked for sharing misleading info on coronavirus -india news
Next Story