Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യം വാങ്ങാൻ പണം നൽകിയില്ല; സഹോദരന്‍റെ മൂക്ക് കടിച്ചുമുറിച്ചു

text_fields
bookmark_border
മദ്യം വാങ്ങാൻ പണം നൽകിയില്ല; സഹോദരന്‍റെ മൂക്ക് കടിച്ചുമുറിച്ചു
cancel

ലക്നോ: മദ്യം വാങ്ങാൻ പണം നൽകാതിരുന്ന ഇളയ സഹോദരന്‍റെ മൂക്ക് ജ്യേഷ്ഠൻ കടിച്ചുമുറിച്ചു. ഉത്തർ പ്രദേശിലെ കനൂജിലെ രാംലാൽപൂർല ഗ്രാമത്തിലാണ് സംഭവം. ഇളയ സഹോദരനായ സൊബ്രാനെ ആക്രമിച്ച കേസിൽ പ്രതിയായ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ആക്രമണത്തിന് ഇരയായ സൊബ്രാൻ അപകട സ്ഥലത്ത് ബോധംകെട്ട് വീണതായി താതിയ സബ് ഇൻസ്പെക്ടർ ജിതേന്ദ്ര സിങ് പറഞ്ഞു. 

സൊബ്രാനെ കൂടാതെ വീട്ടിലെ മറ്റുള്ളവരെയും പണത്തിനായി ശ്രീകാന്ത് ആക്രമിക്കാറുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. 

എന്നാൽ, സഹോദരനെ ആക്രമിച്ചതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ശ്രീകാന്ത് പൊലീസിനോട് വ്യക്തമാക്കിയത്. 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man bites off brother's nose after denied money for alcohol -India News
Next Story